പദ്മനാഭ സ്വാമി ക്ഷേത്ര ഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് അമിക്കസ് ക്യൂറി

sree padmanabhaswamy temple

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം ഇടപെടരുതെന്ന് അമികസ് ക്യൂറിയുടെ നിര്‍ദേശം. ക്ഷേത്രഭരണത്തിനായി പുതിയ ഭരണസമിതിയെ നിയോഗിക്കണം. പദ്തീര്‍ത്ഥക്കുളത്തില്‍ ജഡം കണ്ടെത്തിയതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പുനരന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമപ്പിച്ച റിപ്പോര്‍ട്ടില്‍ തീരുവിതാംകൂര്‍ രാജകുടംബത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുള്ളത്. രാജകുടംബാംഗങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ക്ഷത്രഭരണത്തില്‍ ഇടപെടാന്‍ പാടില്ല. ക്ഷേത്രം രാജകുംബത്തിന്റെ സ്വകാര്യ സ്വത്തല്ല, പൊതു സ്വത്താണ്. സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയും ആരോപണമുന്നയിക്കുന്ന റിപ്പോര്‍ട്ടില്‍, സംസ്ഥാന സര്‍ക്കാരും രാജകുടുംബവും ചേര്‍ന്ന് സുപ്രീംകോടതിയെ തെറ്റദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

ക്ഷേത്രത്തിന്റെ വകയായുള്ള സ്വത്തുകള്‍ അന്യാധീനപ്പെടാതിരിക്കാന്‍ കര്‍ശനമായ നടപടി സ്വീകരിക്കണം. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനൊപ്പം കേന്ദ്രസേനയെ കൂടി വിന്യസിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിക്കുന്നു. പദ്മതീര്‍ത്ഥക്കുളത്തില്‍ ജഡം കണ്ടെത്തിയ സംഭവവും, ക്ഷേത്രജീവനക്കാരനെ ആസിഡ് ഒഴിച്ച സംഭവവും പുനരന്വേഷിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്. 500ലധികം പേജുകളുള്ള റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. രാജകുടുംബാംഗങ്ങള്‍ക്കുള്ള പ്രത്യേക അവകാശം എടുത്തുകളയണമെന്നും അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close