പമ്പാനദി ശുദ്ധീകരിക്കാനുള്ള വിപുലമായ പദ്ധതി ആവിഷ്‌കരിക്കും: ഉമാഭാരതി

 

പമ്പാനദി ശുദ്ധീകരിക്കാനുള്ള വിപുലമായ പദ്ധതി ആവിഷ്‌കരിക്കാനായി കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി ശബരിമല സന്ദര്‍ശിക്കും. തീര്‍ഥാടന സീസനിലാകും സന്ദര്‍ശനമെന്നു കൊടിക്കുന്നില്‍ സുരേഷിനെ മന്ത്രി അറിയിച്ചു. പമ്പ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിനെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടാകാന്‍ നേരിട്ടു പരിശോധന നടത്തുമെന്നും ഉമാഭാരതി വ്യക്തമാക്കി.

ജലവിഭവ മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ കൊടിക്കുന്നില്‍ സുരേഷ് പമ്പാനദി വിഷയം ഉന്നയിച്ചതിനെ തുടര്‍ന്നാണു തീരുമാനം. ശബരിമലയുടെയും പമ്പാനദിയുടെയും പ്രധാന്യം കേന്ദ്രസര്‍ക്കാരിനു ബോധ്യമുണ്ടെന്നും ഉമാഭാരതി പറഞ്ഞു.

ഗംഗാനദി ശുദ്ധീകരിക്കാന്‍ ബജറ്റില്‍ വന്‍തുക വകയിരുത്തിയപ്പോള്‍ കേരളത്തിലെ സമാനസ്വഭാവമുള്ള പമ്പ, ഭാരതപ്പുഴ, ആലുവാപ്പുഴ എന്നിവ പൂര്‍ണമായും ഒഴിവാക്കിയതിനു ന്യായീകരണമില്ലെന്നു കൊടിക്കുന്നില്‍ സുരേഷ് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി. പമ്പ ശബരിമലയുടെയും ഭാരതപ്പുഴ കല്‍പ്പാത്തി, തിരുവില്വാമല, തിരുനാവായ തുടങ്ങിയവയുടെയും ആലുവാപ്പുഴ ശിവരാത്രി ആഘോഷത്തിന്റെയും ഭാഗമാണ്.

പമ്പാനദി പുനരുദ്ധാരണത്തിനായി കേരളസര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള പമ്പ ആക്ഷന്‍ പ്ലാനിന് എത്രയുംവേഗം അംഗീകാരം നല്‍കണമെന്നും ശാസ്താംകോട്ട തടാകം സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close