പരാജയത്തിന്റെ ഉത്തരവാദി രാഹുല്‍ഗാന്ധിയല്ലെന്ന് ആന്റണി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന് രാഹുല്‍ ഗാന്ധിയല്ല ഉത്തരവാദിയെന്ന് എ.കെ.ആന്റണി. പാര്‍ട്ടി ഘടകങ്ങളുടെ ബലക്ഷയവും മാധ്യമങ്ങള്‍ ബിജെപിക്ക് അനുകൂലമായതും തോല്‍വിക്ക് കാരണമായി. തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച എ.കെ.ആന്റണി സമിതി സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് കൈമാറി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ നിയോഗിച്ചത്. തോല്‍വിയില്‍ നേതൃത്വത്തെ കുറ്റപ്പെടുത്താതെയാണ് ആന്റണി സമിതി റിപ്പോര്‍ട്ട് സോണിയഗാന്ധിയ്ക്ക് കൈമാറിയത്. നേരത്തേ, രാഹുല്‍ഗാന്ധിക്കെതിരെ ആന്റണി സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം മാധ്യമങ്ങളാണ്. തെരഞ്ഞെടുപ്പില്‍ ബിജെപി മാധ്യമങ്ങളെ അവര്‍ക്കനുകൂലമായി ഉപയോഗിച്ചു. മോദിയുടെ നേതൃത്വത്തില്‍ ബിജെപി ശക്തമായ പ്രചരണം നടത്തിയപ്പോള്‍ കോണ്‍ഗ്രസിന് പ്രചരണത്തില്‍ പാളിച്ച പറ്റി. പാര്‍ട്ടി ഘടകങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചതും തോല്‍വിക്ക് കാരണമായെന്ന് ആന്റണി സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാഹുല്‍ഗാന്ധിയല്ല പാര്‍ട്ടിയുടെ തോല്‍വിക്ക് ഉത്തരവാദി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാജ്യത്തുടനീളം റാലികള്‍ സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടിലെ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും എ.കെ ആന്റണി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേയും പിസിസി അദ്ധ്യക്ഷന്മാര്‍, സിഎല്‍പി നേതാക്കള്‍, വിവിധ പാര്‍ട്ടി ഘടകങ്ങള്‍ എന്നിവരുമായി ചര്‍ച്ച ചെയ്താണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എ.കെ ആന്റണിക്ക് പുറമെ മുകുള്‍ വാസ്‌നിക്, ആര്‍സി ഖുന്ദ്യ, അവിനാശ് പാണ്ഡെ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close