പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

Oommen_Chandy_1357538f

സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. എ.ജിയാണ് സര്‍ക്കാരിന് വേണ്ടി അപ്പീല്‍ നല്‍കിയത്. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കോടതി കേട്ടില്ലെന്നും സ്വാഭാവിക നീതിയുടെ ലംഘനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അപ്പീലില്‍ പറയുന്നു. ജഡ്ജിമാര്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുവെന്നും ജുഡീഷ്യല്‍ മര്യാദ ലംഘിക്കുന്നതാണ് ജഡ്ജിയുടെ നടപടിയെന്നും അപ്പീലിലുണ്ട്.

അപ്പീല്‍ ഇന്ന് തന്നെ പരിഗണിക്കണമെന്നും എ.ജിയുടെ അപേക്ഷയിലുണ്ട്. സിംഗിള്‍ ബെഞ്ചില്‍ നിന്നാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഉണ്ടായത്. ഇത് മാറ്റാന്‍ ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐ ക്ക് വിടണമെന്ന വിധിയെ സര്‍ക്കാരും അനുകൂലിക്കുകയാണ്. കേസ് സി.ബി.ഐ ക്ക് വിടുന്നതിനെ സര്‍ക്കാരും കോടതിയില്‍ അനുകൂലിച്ചിരുന്നു.

എന്നാല്‍ കേസുമായി ബന്ധമില്ലാത്ത തരത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ കടുത്ത പരാമര്‍ശങ്ങള്‍ കോടതിയില്‍ നിന്നുണ്ടായി. ഈ പരാമര്‍ശങ്ങള്‍ മാറ്റിക്കിട്ടണമെന്നാണ് അപ്പീലിലെ ആവശ്യം. അപ്പീല്‍ നല്‍കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ ആലുവ പാലസിലെത്തി എ.ജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുമുന്‍കാലങ്ങളിലുണ്ടായ ചില വിധികളുടെ അടിസ്ഥാനത്തില്‍ പരാമര്‍ശം മാറ്റിക്കിട്ടാവുന്നതാണെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഹരിയാണ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കേസില്‍ കക്ഷിയല്ലാത്ത ഭരണാധികാരിയെ കോടതികള്‍ നേരിട്ട് വിമര്‍ശിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ സുപ്രീംകോടതി വിധികൂടി അിടസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close