പാകിസ്താനില്‍ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് ഉപരോധിച്ചു

പാകിസ്താനില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് ഉപരോധിച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ഇമ്രാന്‍ ഖാന്‍, മതപുരോഹിതന്‍ താഹിര്‍ ഉല്‍ ഖദ്രി എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തിയവരാണ് ബുധനാഴ്ച പാര്‍ലമെന്റ് ഉപരോധിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതെല്ലാം വെറുതെയായെന്നു പറഞ്ഞ നേതാക്കള്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍ കുടുങ്ങിയ മന്ത്രിമാരെ പുറത്തുകടക്കാനനുവദിക്കാതെ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പാര്‍ലമെന്റിന്റെ പ്രധാന കവാടം ഉപരോധിച്ചതിനെത്തുടര്‍ന്ന് എം.പി.മാര്‍ പിന്‍വാതില്‍ വഴിയാണ് പുറത്തുകടന്നത്.

ഷെരീഫ് രാജിവെക്കുന്നതുവരെ ഉപരോധം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതിനിടെ, ഉപരോധത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഇമ്രാന്‍ ഖാനും താഹിറും വ്യാഴാഴ്ച ഹാജരാവണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇരുവര്‍ക്കും പാകിസ്താനിലെ സൈന്യത്തിന്റെ രഹസ്യ പിന്തുണയുണ്ടെന്ന് വാര്‍ത്തകളുണ്ടെങ്കിലും സര്‍ക്കാറും നേതാക്കളും ഇക്കാര്യം തള്ളി. പ്രശ്‌നങ്ങള്‍ ഇരു വിഭാഗവും ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് സൈന്യത്തിന്റെ നിലപാട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close