പാകിസ്താന്‍ സെമിസാധ്യത നിലനിര്‍ത്തി: ഓസീസ് പുറത്ത്‌

 

 

paki

ബംഗ്ലാദേശിനെ തോല്‍പിച്ച് പാകിസ്താന്‍ ട്വന്റി 20 ലോകകപ്പില്‍ സെമിസാധ്യത നിലനിര്‍ത്തി. സൂപ്പര്‍ ടെന്‍ റൗണ്ടില്‍ 40 റണ്‍സിനാണ് പാകിസ്താന്‍ ആതിഥേയരെ കീഴടക്കിയത്. അഹമ്മദ് ഷെഹ്‌സാദിന്റെ ഉജ്ജ്വല സെഞ്ച്വറിയാണ് നിര്‍ണായക വിജയം സമ്മാനിച്ചത്. 62 പന്തില്‍ നിന്ന് 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ഉള്‍പ്പടെ 111 റണ്‍സുമായി ഷെഹ്‌സാദ് പുറത്താകാതെ നിന്നു.

പാകിസ്താന്‍ മുന്നോട്ട് വെച്ച 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 140 ല്‍ ഒതുങ്ങി. ബംഗ്ലാദേശ് നിരയില്‍ ഷാക്കിബും(38) നാസിര്‍ ഹുസൈനും(23) മാത്രമാണ് സ്‌കോര്‍ 20 കടന്നത്.

ഇന്ത്യ നേരത്തെ ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയില്‍ കടന്നു. ഇതോടെ ഇനി ഈ ഗ്രൂപ്പിലെ പാകിസ്താന്‍-വെസ്റ്റ് ഇന്‍ഡീസ് മത്സരമാകും അടുത്ത സെമിഫൈനലിസ്റ്റിനെ നിശ്ചയിക്കുക.

പാകിസ്താന്‍ ബംഗ്ലാദേശിനെ തോല്‍പിച്ചതോടെ ഓസ്‌ട്രേലിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close