പാക് പിടിയിലുള്ള ജവാന്റെ മോചനം വേഗത്തിലാക്കണമെന്ന് ഇന്ത്യ

പാകിസ്ഥാന്റെ പിടിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനം വേഗത്തിലാക്കണമെന്ന് ഇന്ത്യ. മോചന നടപടികളുടെ പുരോഗതി ആരായാന്‍ പാക് ഡെപ്യൂട്ടി കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇസ്ലാമബാദിലെ ഇന്ത്യന്‍ എംബസി വഴിയും മോചനം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പാകിസ്ഥാന്‍ മാനുഷിക പരിഗണനയോടെ പെരുമാറുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു.

ജമ്മു കശ്മീരിലെ ചെനാബ് നദിയില്‍ പെട്രോളിങ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടാണ് ഇന്ത്യന്‍ ജവാന്‍ സുശീല്‍ യാദവ് പാകിസ്ഥാനിലെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close