പാക് മണ്ണിൽ സംഹാര താണ്ഡവമാടി ഇന്ത്യയുടെ മിറാഷ്

ന്യൂഡൽഹി : പാക് മണ്ണിൽ ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തെറിഞ്ഞത് ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ മിറാഷ് യുദ്ധവിമാനമാണ്. മിറാഷ് 2000 ന്റെ 12 വിമാനങ്ങളാണ് ബലക്കോട്ട് അടക്കമുള്ള ജെയ്ഷ് ഭീകര കേന്ദ്രങ്ങൾ ഭസ്മമാക്കിയത്.

ഫ്രഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകളാണ് മിറാഷ് വഹിക്കുന്നത്.ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ മിറാഷിന് കഴിയും.

1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ പാകിസ്ഥാനെ തകർത്തെറിഞ്ഞ ഇന്ത്യൻ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയും മിറാഷിനുണ്ട്.

നിലവില്‍ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്.

പുൽവാമ ഭീകരാക്രമണത്തിനു ശേഷം പൊഖ്റാനിൽ ഇന്ത്യ നടത്തിയ ‘ വായു ശക്തി 2019’ൽ തേജസ്, സുഖോയ്, മിറാഷ്, ജഗ്വാർ തുടങ്ങിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ അണിനിരന്നിരുന്നു . ഇന്ത്യൻ വ്യോമസേനയുടെ കരുത്തു കാട്ടൽ മാത്രമായിരുന്നില്ല നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയായി വായു ശക്തി.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രം ഏൽപിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാൻ തയാറാണെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

 

Show More

Related Articles

Close
Close