പാചകവാതകവില കുത്തനെ കൂട്ടാന്‍ നീക്കം

 

പാചകവാതക, മണ്ണെണ്ണ വിലകള്‍ കൂട്ടാന്‍ വീണ്ടും നീക്കം. വിലകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം മന്ത്രിസഭ സമിതിയെ സമീപിച്ചു. പാചകവാതക സിലിണ്ടറിന് 250 രൂപയും മണ്ണെണ്ണ വില ലീറ്ററിന് അഞ്ചു രൂപയും കൂട്ടണമെന്നാണ് ആവശ്യം. മന്ത്രിസഭ സമിതിയുടെ അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമേ വിലവര്‍ധന സാധ്യമാകുകയുള്ളൂ.

സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിനു നാലുരൂപയും ഒരു വര്‍ഷം സബ്സിഡിയോടെ ലഭിക്കുന്ന 12 സിലിണ്ടറിനു പുറമേ ഗാര്‍ഹികാവശ്യത്തിനു നല്‍കുന്ന സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 24 രൂപയുമാണ് വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ വിലവര്‍ധിപ്പിച്ചതിനു പിന്നാലെ സബ്സിഡി സിലിണ്ടറുകളുടെ വിലവര്‍ധന കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ബജറ്റ് പത്താം തീയതി നടത്താനിരിക്കെയാണ് വില വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നിത്യോപയോഗ സാധനങ്ങള്‍ വന്‍വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close