പാചക വാതക വില വര്‍ധിപ്പിക്കില്ല: പെട്രോളിയം മന്ത്രി

lpg

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്കുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഇപ്പോഴുള്ളതുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നു മന്ത്രി പറഞ്ഞു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ കാര്യം ഗൗരവമുള്ള വിഷയമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവപൂര്‍ണമായ ശ്രദ്ധ നല്‍കും. പെട്രോള്‍ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്കാണ്. ഡീസല്‍ വില നിയന്ത്രണം ഇപ്പോഴും സര്‍ക്കാറിനുണ്ട്.

രാജ്യത്ത് എണ്ണ, വാതക ഉത്പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇന്ധന വിതരണം സംബന്ധിച്ച സര്‍ക്കാര്‍ നയം സര്‍ക്കാറിനോ കൃഷിക്കാര്‍ക്കോ പാവപ്പെട്ടവര്‍ക്കോ ഭാരമുണ്ടാക്കുന്നാതിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close