പാഠപുസ്തകങ്ങളില്‍ ശ്രീനാരായണ പഠനങ്ങള്‍

sreenarayana guru

പഠന പദ്ധതി പരിഷ്കരിച്ചതോടെ 2012-ല്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം യാഥാര്‍ഥ്യമാകുന്നു 3,4,5,7,8,9,10,11 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് ഇനി മുതല്‍ ശ്രീനാരായണ ദര്‍ശനങ്ങളും പഠനങ്ങളും ഉണ്ടാവുക. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീനാരായണ പഠനങ്ങള്‍ സ്കൂള്‍ പഠനപദ്ധതിയുടെ ഭാഗമാകുന്നത്. ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് പഠനപദ്ധതിയുടെ ഭാഗമായി ശ്രീനാരായണ പഠനം ഉള്‍പ്പെടുത്തുന്നതെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. അടുത്ത അധ്യയനവര്‍ഷം മുതല്‍ 6-ആം ക്ലാസ്സിലെ പാഠപുസ്തകങ്ങളിലും ഇവ ഉള്‍പ്പെടുത്തും. മലയാളം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പാഠഭാഗങ്ങള്‍ ഉള്ളത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close