പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവും നഷ്ടപ്പെടുന്നു -വാവാ സുരേഷ്‌

aranmula vava suresh

ആറന്മുള: പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവുമുണ്ടെന്ന കവിവചനത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടി വാവാ സുരേഷ് ആറന്മുള സമരപ്പന്തലിലെത്തി.
പ്രകൃതിയെ സംരക്ഷിക്കേണ്ട മനുഷ്യന്‍ കടമ മറക്കുമ്പോള്‍, ജീവജാലങ്ങള്‍ക്ക് അവരുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നത് വാവാ സുരേഷ് വിശദീകരിച്ചു. കേവലം പാമ്പുപ്രദര്‍ശനത്തിനപ്പുറം അടുത്ത നാളുകളില്‍ത്തന്നെ ഈ ജീവികള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നതിന്റെ വേദനകള്‍ സുരേഷ് പങ്കുവച്ചു.
3000 ഏക്കര്‍ ഭൂമി വിമാനത്താവളമാകുമ്പോള്‍, മനുഷ്യര്‍ക്ക് മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കാം. പക്ഷേ, ഇതില്‍ അധിവസിക്കുന്ന ജീവികള്‍ എന്തുചെയ്യുമെന്നതിന് ആര്‍ക്കും ഉത്തരമില്ല. ഭൂമിയും കഴിഞ്ഞ് ആകാശവും പിടിച്ചടക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ വിഷവാഹിയെന്നും വാവാ സുരേഷ് പറഞ്ഞു. വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 81-ാം ദിവസത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സുരേഷ്, വിവിധ പാമ്പുകളെ പ്രദര്‍ശിപ്പിച്ച് വിശദീകരിച്ചു.
പരിസ്ഥിതിപ്രവര്‍ത്തകന്‍ കെ.സി. ശ്രീരംഗനാഥന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം. ആറന്മുള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുബീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സോമന്‍, കമലന്‍, കെ.എം.ഗോപി, പി.ആര്‍.ഷാജി, എം.കെ.അംബേദ്കര്‍, കെ.ഐ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close