പാറമടകള്‍ക്കുള്ള നിരോധനം നീക്കി

സംസ്ഥാനത്ത് ചെറുകിട ധാതുഖനനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിര്‍മാണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഗണിച്ചാണിത്.

പാറമട ഉടമകള്‍ സമരം നടത്തിവരികയായിരുന്നു. ഇതോടെ നിര്‍മാണ സാമഗ്രികളുടെ കടുത്തക്ഷാമം ഉണ്ടായിമുഖ്യമന്ത്രി പറഞ്ഞു.
നിര്‍മാണ മേഖല പാടെ സ്തംഭിച്ചു. ദേശീയ ഗെയിംസിെന്റയും കൊച്ചി മെട്രോയുടെയും പണിയും പ്രതിസന്ധിയിലാണ്.
ഖനനം നിര്‍ത്തിെവയ്ക്കാന്‍ ജൂലായ് 16നാണ് സര്‍ക്കാര്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിലെ സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ അഭിപ്രായം പരിഗണിച്ചായിരുന്നു ഈ നിര്‍ദ്ദേശം.

ഇതോടെ 2013 ആഗസ്ത് 5 മുതല്‍ നല്‍കിയ എല്ലാ ഖനനാനുമതികളും പിന്‍വലിക്കുകയായിരുന്നു.
ഇതിനിടെയുണ്ടായ ഹൈക്കോടതി സ്‌റ്റേ കൂടി കണക്കിലെടുത്താണ് നിരോധനം നീക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close