പാലാഴി

കുഞ്ഞുമനസ്സിന്റെ നേര്‍മ്മയുള്ള പതിനെട്ടുകവിതകളുടെ സമാഹാരം. പ്രകൃതീചിത്രങ്ങള്‍ തെളിഞ്ഞുനില്‍കുന്ന സുന്ദരകാവ്യങ്ങള്‍. അനുപമമായ പദസമ്പത്തും ഉന്നതമായ ആധ്യാത്മികജ്ഞാനവും വായനയും ഗുരുത്വവുമാണ് ഈ കുഞ്ഞുകവയത്രിയുടെ കൈമുതല്‍.വശ്യവും സംഗീതാത്മകവുമായ വരികളില്‍ വരും കാലത്തേക്ക് ഉറ്റുനോക്കുന്ന കാവ്യകാരിയെ ദര്‍ശിക്കാം. പൂവിനു തിളക്കവും താരിന് സുഗന്ധവും നല്‍കുന്ന കാലസാക്ഷിയായേക്കാവുന്ന പ്രത്യക്ഷങ്ങള്‍ കാണുന്ന പാലാഴിയില്‍ രാധിക എന്ന വര്‍ണ്ണപ്പൂമ്പാറ്റ തന്റെ വരവറിയിച്ചിരിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ കോയിപ്രം പഞ്ചായത്തിലുള്ള പൂവത്തൂര്‍ എന്ന ചെറുഗ്രാമം അവിടെ ഒറ്റയാനായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പാറ. അത് ചാത്തന്‍പാറ എന്ന പേരില്‍ അറിയപ്പെടുന്നു. ചാത്തന്‍ പാറയുടെ മുകളില്‍നിന്നു നോക്കിയാല്‍ കിഴക്കുപടിഞ്ഞാറായി വിശാലമായ നെല്‍പ്പാടങ്ങള്‍ പാടങ്ങളുടെ കരയിലായി നിറയെ മരങ്ങള്‍ പിന്നെ ഉള്ളൂര്‍ക്കാവ് ഭഗവതിക്ഷേത്രവും. ചാത്തന്‍ പാറയില്‍ താമസിക്കുന്ന പത്തോളം കുടുംബങ്ങളില്‍ ഒരു സാധാരണ കുടുംബമാണ് രാധികാ കൃഷ്ണന്റെത്.

ചാത്തന്‍പാരമാണ്ണില്‍ ശ്രീ.രാധാകൃഷ്ണന്റെയും ശ്രീമതി ഓമന രാധാകൃഷ്ണന്റെയും  രണ്ടുമക്കളില്‍ സീമന്ത പുത്രി, തികച്ചും ശാന്തശീലയായ മിതഭാഷിയായ എഴാം ക്ലാസ്സുകാരി. ക്ലാസ്സിലെ കുട്ടികള്‍ ഡയറി എഴുതിക്കൊണ്ടുവരണം എന്നത് അധ്യാപകര്‍ നിബന്ധമാക്കി. ഡയറി പരിശോധിക്കുന്ന അവസരത്തില്‍ പലദിവസങ്ങളിലും ഇന്ന് ഞാന്‍ ഒരു കവിതയെഴുതി. അതിനുശേഷം ഉറങ്ങാന്‍ കിടന്നു എന്ന വാചകം രാധികയുടെ ഡയറിയില്‍ എഴുതിയിരിക്കുന്നത് അധ്യാപകരുടെ ശ്രദ്ധയില്‍  പെട്ടത്. ചെറിയ ക്ലാസ് മുതല്‍ കവിതകള്‍ കടലാസ് തുണ്ടുകളില്‍ കോറി ഇടാറുണ്ട് എന്നും എഴുതിയ കവിതകള്‍ സൂക്ഷിക്കാറില്ല എന്നും കൂടുകരില്‍ നിന്ന് മനസ്സിലാക്കിയ അധ്യാപകര്‍ ഇനി മുതല്‍ എഴുതുന്ന കവിതകള്‍ സൂക്ഷിച്ചുവെക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close