പിതൃമോക്ഷം തേടി ലക്ഷങ്ങള്‍ ബലിയിട്ടു

കര്‍ക്കടക വാവ് ദിനത്തില്‍ ലക്ഷക്കണക്കിന് പേര്‍ പിതൃക്കളുടെ പുണ്യത്തിനായി ബലിയര്‍പ്പിച്ചു. ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും പുലര്‍ച്ചെ നാലു മണി മുതല്‍ തന്നെ ബലിയര്‍പ്പിക്കല്‍ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.

തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം വര്‍ക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര, ആലുവ മണപ്പുറം, വയനാട് തിരുനെല്ലി (വയനാട്)? ക്ഷേത്രം, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളായിരുന്നു കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. ലിചടങ്ങുകള്‍ക്ക് നാളെ പുലര്‍ച്ചെ 4.12 വരെ സമയമുണ്ടെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ?

എല്ലാ കേന്ദ്രങ്ങളിലും ബലി തര്‍പ്പണത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആലുവ മണപ്പുറത്ത് ചേന്നാസ് മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടുമാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close