പിന്നണി ഗായകന്‍ അയിരൂര്‍ സദാശിവന് ആദരാഞ്ജലികള്‍.

പിന്നണി ഗായകന്‍ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു. ആദരാഞ്ജലികള്‍!!
ചങ്ങനാശേരി-ആലപ്പുഴ എ.സി റോഡില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. മനയ്ക്കച്ചിറയ്ക്ക് സമീപം അയിരൂര്‍ സദാശിവന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ച് കനാലിലേക്ക് മറിയുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ശ്രീകുമാറാണ് കാര്‍ ഓടിച്ചിരുന്നത്. അങ്കമാലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സ്വദേശമായ അടൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ശ്രീകുമാറിനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചായം എന്ന ചിത്രത്തിലെ അമ്മേ അമ്മേ എന്ന വയലാര്‍ രാമവര്‍മ്മയുടെ ഗാനത്തിലൂടെയാണ് അയിരൂര്‍ സദാശിവന്‍ എന്ന പാട്ടുകാരന്‍ ജനിക്കുന്നത്.
പുതുമുഖ സ്വരങ്ങള്‍ തേടിയ ദേവരാജന്‍ മാസ്റ്ററാണ് അദ്ദേഹqqqq സിനിമ പിന്നണി ഗാനരംഗത്ത് അവതരിപ്പിച്ചത്. മരം എന്ന ചിത്രത്തില്‍ യൂസഫലി കേച്ചേരി രചിച്ച മൊഞ്ചത്തി പെണ്ണേ നിന്‍ ചുണ്ട് എന്ന മാപ്പിളപ്പാട്ട് ശൈലിയിലുള്ള ഗാനമാണ് സദാശിവന് വഴിത്തിരിവായത്. എന്നാല്‍ ചായം എന്ന ചിത്രമാണ് ആദ്യം റിലീസായത്. അമ്മേ അമ്മേ എന്ന പാട്ടാണ് അയിരൂരിന്റെ ശബ്ദത്തില്‍ മലയാളികള്‍ ആദ്യം കേള്‍ക്കുന്നത്.
അജ്ഞാതവാസം, കലിയുഗം, പഞ്ചവടി, കൊട്ടാരം വില്‍ക്കാനുണ്ട്, രാജഹംസം തുടങ്ങി 25 ത്തോളം ചിത്രങ്ങളില്‍ അദ്ദേഹം പാടി. അഹം ബ്രഹ്മാസ്മി എന്ന പാട്ടാണ് സിനിമയില്‍ അവസാനം പാടിയത്. നാടകത്തില്‍ പാടാനായി പോയതോടെയാണ് സിനിമ നഷ്ടമായതെന്ന് അദ്ദേഹം പറയുമായിരുന്നു. സിനിമയില്‍ കാര്യമായ അവസരങ്ങള്‍ കിട്ടാതെ വന്നതോടെ പഴയ തട്ടകമായ നാടകരംഗത്ത് തന്നെ ഗായകനായും സംഗീതസംവിധായകനായും സജീവമായി. നിരവധി ഭക്തിഗാന കാസറ്റുകള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

qqqq1111
പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ പദ്മനാഭന്റെയും കുഞ്ഞിക്കുട്ടിയുടേയും അഞ്ച് ആണ്‍മക്കളില്‍ ഏറ്റവും മൂത്തയാളാണ് സദാശിവന്‍. അച്ഛന്റെ പാട്ടുകള്‍ കേട്ടാണ് സദാശിവന്‍ വളര്‍ന്നത്. അഞ്ചാം വയസ്സുമുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങി. സംഗീതത്തോടുള്ള സ്‌നേഹം കാരണം വിദ്യാഭ്യാസം നിര്‍ത്തി സംഗീതപഠനത്തിലേക്ക് തിരിഞ്ഞു. ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ശിഷ്യത്വത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ ഓപ്പറാ ഹൗസില്‍ കുറച്ചുകാലം പാടി. പിന്നീട് ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയില്‍ എം.കെ അര്‍ജുനന്‍ മാഷിന് കീഴില്‍ പാടി. തുടര്‍ന്ന് കെ.പി.എ.സിയിലും കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സിലും അര്‍ജുനന്‍ മാഷിന് കീഴില്‍ പാടി. അവിടെവച്ചാണ് ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെടുന്നത്.
അടൂര്‍ പങ്കജത്തിന്റെ നേതൃത്വത്തിലുള്ള നാടകട്രൂപ്പില്‍ പാടി. തുടര്‍ന്ന് നാടകങ്ങളില്‍ നിരവധി ഓഫറുകള്‍. 2005 ല്‍ സദാശിവന് സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. ഭാര്യ രാധ നേരത്തെ മരിച്ചു. ശ്രീലാല്‍, ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.
അമ്മേ അമ്മേ അവിടുത്തെ മുൻപിൽ ഞാനാര്‌ ദൈവമാര്‌ (അമ്മേ)

ആദിയിൽ മാനവും ഭൂമിയും തീർത്തത് ദൈവമായിരിക്കാം
ആറാം നാളിൽ മനുഷ്യനെ തീർത്തതും ദൈവമായിരിക്കാം
ആ ദൈവത്തെ പെറ്റു വളർത്തിയതമ്മയല്ലോ അമ്മ
ആ ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോ അമ്മ

ദൈവവും നമ്മളും അവരുടെ ഏകാന്തദാഹമായിരുന്നില്ലേ
രക്തക്കുഴലിലൂടെ അസ്ഥിത്തളിരിലൂടെ
മക്കളുടെ മനസ്സിലേക്കൊഴുകി വന്നൂ
അമ്മയുടെ ശൈശവസ്വർഗ്ഗങ്ങളിൽ നമ്മൾ
മൺപാവകളായിരുന്നൂ

കാലവും നമ്മളും അവരുടെ സന്ദേശകാവ്യമായിരുന്നില്ലേ
പൊക്കിൾക്കൊടിയിലൂടെ പുഷ്പച്ചൊടിയിലൂടെ
മക്കളുടെ ഞരമ്പിലേക്കൊഴുകി വന്നൂ
അമ്മയുടെ യൗവനസ്വപ്നങ്ങളിൽ നമ്മൾ
ബ്രഹ്മാനന്ദമായിരുന്നൂ [ ചായം, വയലാർ രാമവർമ്മ , ജി ദേവരാജൻ, അയിരൂർ സദാശിവൻ ]

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close