പിന്‍സീറ്റിലും സീറ്റ്‌ബെല്‍റ്റ് വേണം: ഡോ. ഹര്‍ഷവര്‍ധന്‍

harshavardhan

കാറുകളുടെ പിന്‍സീറ്റിലും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭിപ്രായമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ നടക്കുന്ന വാഹനാപകടങ്ങളിലുണ്ടാവുന്ന ജീവഹാനിക്ക് കാരണം യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കാത്തതും സീറ്റ് ബെല്‍റ്റ് ഇടാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

കാറുകളില്‍ പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്ക്കരിയുമായി ചര്‍ച്ച നടത്തുമെന്നും വേണ്ടി വന്നാല്‍ ഇതിനായി മോട്ടോര്‍ വാഹന നിയമത്തില്‍ വേണ്ട ഭേദഗതി വരുത്താന്‍ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ ഈയിടെ വാഹന അപകടത്തില്‍ കൊല്ലപ്പെട്ടതാണ് പിന്‍സീറ്റിലും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് കാരണമായത്. ഇതെത്തുടര്‍ന്ന് കേരളത്തില്‍ പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നാനാകോണില്‍ നിന്നും ഏതിര്‍പ്പുകളുണ്ടായതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇതില്‍ പ്രതിഷേധിച്ച് അവധിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് ഹര്‍ഷവര്‍ധന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close