പിരിയാനായി ദിലീപും മഞ്ജുവും ഒരുമിച്ചെത്തി ഹര്‍ജി നല്‍കി

ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും എറണാകുളം കുടുംബകോടതിയില്‍ ഇന്ന് നേരിട്ട് ഹാജരായി സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി. രാവിലെ ഒന്പതു മണിയോടെ അഭിഭാഷകര്‍ക്കൊപ്പം എത്തിയാണ് ഇരുവരും ഹര്‍ജി നല്‍കിയത്. സഹോദരന്‍ മധു വാര്യര്‍ക്കൊപ്പമാണ് മഞ്ജു കോടതിയിലെത്തിയത്. മജിസ്‌ട്രേട്ടിനെ ചേംബറില്‍ എത്തി കണ്ടശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇരുവരും മടങ്ങി.

കേസ് 2015 ജനുവരി 27ന് വീണ്ടും പരിഗണിക്കും. ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജു വാര്യര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മകള്‍ക്ക് ആരുടെ കൂടെ താമസിക്കണം എന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാമെന്നും മഞ്ജു പറഞ്ഞു. ഇപ്പോള്‍ ദിലീപിനൊപ്പം ആലുവയിലാണ് മകള്‍ മീനാക്ഷി താമസിക്കുന്നത്. ആറു മാസത്തെ സമയമാണ് ഇരുവര്‍ക്കും കോടതി അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് മാദ്ധ്യമങ്ങളിലൂടെയും മറ്റും പരസ്പരം ആരോപണം ഉന്നയിക്കാന്‍ പാടില്ല.

മജിസ്‌ട്രേട്ടിനെ കണ്ട ശേഷം കോടതിക്ക് പുറത്തിറങ്ങിയ മഞ്ജു മാദ്ധ്യമങ്ങളെ നോക്കി കൈ വീശി കാണിച്ചു. കാറിലേക്ക് കയറുന്നതിന് മുന്പ് മഞ്ജു കണ്ണീര്‍ തുടയ്ക്കുന്നതും കാണമായിരുന്നു.

ഒരു വര്‍ഷമായി മഞ്ജുവും ദിലീപും അകന്നാണ് താമസം. സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കാന്‍ കോടതിക്ക് പുറത്ത് ധാരണയായതിനെ തുടര്‍ന്ന് ഇരുവരും ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. സംയുക്ത ഹര്‍ജി നല്‍കിയതോടെ,? മഞ്ജു മാനസികമായി പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ദിലീപ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close