പി.എസ്. എല്‍. വി. സി. 23 വിക്ഷേപിച്ചു

pslv 23

അഞ്ചു വിദേശ ഉപഗ്രഹങ്ങളുമായി PSLV C 23 സതീശ്​ ധവാന്‍ സ്​പേസ്​ സെന്‍റററില്‍ നിന്നും കുതിച്ചുയര്‍ന്നു. രാവിലെ 9.52നായിരുന്നു വിക്ഷേപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ഷേപണത്തിന് സാക്ഷിയാവാന്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു.

ഫ്രാന്‍സ്,​ ജര്‍മനി, കാനഡ, സിംഗപൂര്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ്​ PSLV C 23ല്‍ ഉള്ളത്​. പൂര്‍ണമായി വാണിജ്യാടിസ്ഥാനത്തില്‍ ഇത്രയും വിദേശ ഉപഗ്രഹങ്ങള്‍ക്ക്‌ മാത്രമായുള്ള ISRO ദൗത്യം ഇത്​ ആദ്യമായാണ്​.വിക്ഷേപണത്തിന്​ മുന്നോടിയായുള്ള 49 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ശനിയാ‍ഴ്ച്ച രാവിലെ ആരംഭിച്ചിരുന്നു.

ഭൗമ നിരീക്ഷണം കാലാവസ്ഥാ പഠനം തുടങ്ങിയ ആവ്യശ്യങ്ങള്‍ക്കായുള്ള ഫ്രാന്‍സിന്‍റെ സ്​പോട്ട് 7എന്ന ഉപഗ്രഹമാണ്​ ഇവയില്‍ പ്രധാനം. നാവിക ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ സുഗമമാക്കാനാണ്​ ജര്‍മനിയുടെ എയ്​സാറ്റ്​. വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ സുഗമമാക്കാനാണ്​ കാനഡയുടെ കാന്‍ എക്സ് 4 കാന്‍ എക്സ് 5 എന്നിവ. അഞ്ചു കിലോ ഭാരമുള്ളതാണ്​ സിംഗപുരിന്‍റെ വെലോക്സ് എന്ന ഉപഗ്രഹം. മറ്റ്​ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്കുവേണ്ടിയുള്ള ISROയുടെ വിക്ഷേപണം 2012 സെപ്​റ്റംപറിനു ശേഷം ഇത്​ ആദ്യമായാണ്​. 1999ലാണ്​ ISRO വാണിജ്യാടിസ്ഥാനത്തില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു തുടങ്ങിയത്​.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close