പി.കെ ചന്ദ്രാനന്ദന്റെ ഭൌതികശരീരം ഇന്ന് സംസ്കരിക്കും

ഇന്നലെ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് പി.കെ ചന്ദ്രാനന്ദന്റെ ഭൌതികശരീരം ഇന്ന് സംസ്കരിക്കും. വൈകീട്ട് നാലുമണിയ്ക്ക് ആലപ്പുഴ വലിയചുടുകാട്ടിലാണ് സംസ്കാരം. ഇപ്പോള്‍ പുന്നപ്രയിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഭൌതികശരീരം രാവിലെ എട്ടരയോടെ അമ്പലപ്പുഴ ടൌണ്‍ഹാളില്‍ എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിന്ശേഷം ഭൌതികശരീരം തിരുവമ്പാടിയിലുള്ള സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലേക്ക് മാറ്റും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കും. പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ പ്രതിനിധീകരിച്ച് പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള സംസ്കാരചടങ്ങില്‍ പങ്കെടുക്കും. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ഇന്നലെ പുന്നപ്രയിലെ വീട്ടിലെത്തി പി.കെ.സിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close