പുകയിലയ്‌ക്കെതിരെ ജില്ലാ ഭരണകൂടം; റെയ്ഡുകള്‍ വ്യാപകമാക്കും

കൊച്ചി: പുകയില വിരുദ്ധ കാമ്പയിനും റെയ്ഡുകളും വ്യാപകമാക്കിയുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക ആക്ഷന്‍ പഌന്‍ തയ്യാറായി. വിദ്യാലയങ്ങളുടെ 100 വാര അല്ലെങ്കില്‍ 91.4 മീറ്റര്‍ ചുറ്റളവില്‍ മഞ്ഞവരകള്‍ ഉപയോഗിച്ച് അതിര്‍ത്തി വരച്ച് പുകയില വാങ്ങുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡ് സ്ഥാപിക്കാനാണ് ആദ്യഘട്ട പ്രചാരണത്തില്‍ ഉദ്ദേശിക്കുന്നത്. സ്ഥിര സ്വ ഭാവത്തിലുള്ള ഈ അതിര്‍ത്തികള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തില്‍ നിര്‍ണയിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പുകയില വിമുക്ത ജില്ല ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ എഡിഎം ബി. രാമകൃഷ്ണന്‍ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍േദശം നല്‍കി.
പോലീസ്, എക്‌സൈസ്, ഫുഡ് സേഫ്റ്റി വകുപ്പുകളുടെ പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തും. അന്യസംസ്ഥാനത്തൊഴിലാളികളുടെ ക്യാമ്പുകളിലും റെയ്ഡുകള്‍ വ്യാപകമാക്കും.
സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി, എന്‍.സി.സി., സ്റ്റുഡന്റ് പോലീസ് തുടങ്ങിയവര്‍ക്ക് ബോധവത്കരണ പരിപാടികള്‍ക്കു പുറമേ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ പരിപാടിയില്‍ കൂടുതല്‍ പങ്കാളികളാക്കും. ഇതിനായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും പിടിഎ ഭാരവാഹികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കും. പുകയില വിരുദ്ധ ദിനമായ മെയ് 31ന് പഞ്ചായത്തുതല കാമ്പയിന്റെ ഉദ്ഘാടനം നടത്തും. പൊതുജനങ്ങള്‍ക്ക് അസി. കമ്മീഷണര്‍ നര്‍ക്കോട്ടിക്‌സിന് (ഫോണ്‍ 9446451045) ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാവുന്നതാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close