പുതിയ പാത്രിയര്‍ക്കീസ് ബാവയെ തെരഞ്ഞെടുക്കുന്ന സിനഡ് നാളെ തുടങ്ങും

pathriyarkees bava
ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പാത്രിയാര്‍ക്കീസ് ബാവയെ തിരഞ്ഞെടുക്കാനുള്ള സിനഡ് നാളെ ബെയ്റൂട്ടില്‍ തുടങ്ങും. യാക്കോബായ സഭയുടെ കേരളത്തിലെ അധ്യക്ഷനായ തോമസ് പ്രഥമന്‍ ബാവയാകും സിനഡിന് അധ്യക്ഷത വഹിക്കുക.

ഇഗ്നാത്തിയോസ് സഖാ പ്രഥമന്റെ വിടവാങ്ങലിനു ശേഷം സഭയുടെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന ബിഷപ്പായ ബാഗ്ദാദ് ആര്‍ച്ച് ബിഷപ്പ് സേവേറിയസ് ഹവായ്ക്ക് നല്‍കിയിരുന്നു. പുതിയ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കുന്ന ചുമതലയാണു 32 മെത്രാപ്പോലിത്തമാരടങ്ങുന്ന സിനഡിനുള്ളത്. തോമസ് പ്രഥമന്‍ ബാവയും യാക്കോബായ സഭാ സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസും ഉള്‍പ്പെടെ ആറു മലയാളികള്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ട്.

49 വയസുള്ള വടക്കേ അമേരിക്ക ഭദ്രാസനാധിപന്‍ മാര്‍ അപ്രേം കരീം കൂറിലോസാണു പാത്രിയര്‍ക്കീസാവാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സിറിയയില്‍ നടക്കുന്ന ആഭ്യന്തരപ്രശ്നങ്ങള്‍ക്കിടയിലും സഭയെ തളരാതെ മുന്നോട്ടു നയിക്കാന്‍ മാര്‍ അപ്രേം കരീമിനാവുമെന്നാണു സഭാനേതൃത്വം വിലയിരുത്തുന്നത്. മൗണ്ട് ലബനന്‍ ആര്‍ച്ച് ബിഷപ്പും സിനഡ് സെക്രട്ടറിയുമായ മാര്‍ തെയോഫിലിസ് ജോര്‍ജ് സലീബയുടെ പേരും ഉയരുന്നുണ്ട്. സിനഡിലെ ഭരണപരിചയവും ആകമാന സഭയുടെ നടത്തിപ്പില്‍ സജീവ പങ്കാളിത്തം ഉണ്ടെന്നതുമാണ് മാര്‍ ജോര്‍ജ് സലീബയുടെ പേര് വരാന്‍ കാരണം. ഇവര്‍ക്ക് പുറമേ, ലബനനിലെ ഫാഹില്‍ ഭദ്രാസന മേധാവി മാര്‍ യുസ്തിനോസ് പൗലോസിന്‍റെ പേരും കേള്‍ക്കുന്നുണ്ട്. ഇവര്‍ മൂവരും സിറിയക്കാരാണ്. ആദ്യവട്ട ചര്‍ച്ചക്കു ശേഷവും പേരുകള്‍ ചര്‍ച്ചയില്‍ തുടര്‍ന്നാലാകും വോട്ടെടുപ്പിലേക്ക് നീങ്ങുക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close