പുതിയ പ്ലസ് ടു സ്‌കൂളുകള്‍ക്കും ബാച്ചുകള്‍ക്കും അനുമതി

kerala students

ഹൈക്കോടതി വിധി പരിഗണിച്ച് പ്ലസ് ടു ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലെയും ഹൈസ്‌കൂളുകളില്‍ പ്ലസ് ടു കോഴ്‌സ് തുടങ്ങുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം അനുമതി നല്‍കി. പുതിയ ബാച്ചുകളും അനുവദിക്കും.

ഇതിന് പുറമെ, നേരത്തെ മരവിപ്പിച്ചിരുന്ന പട്ടിക പരിഗണനയ്ക്ക് എടുക്കും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള സ്‌കൂളുകളാണ് ഈ പട്ടികയിലുള്ളത്. ഇതിലെ അര്‍ഹമായവയ്ക്ക് അനുമതി നല്‍കും. സ്‌കൂള്‍ അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ച ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തുടരും. ഇതുസംബന്ധിച്ച തീര്‍പ്പ് മന്ത്രിസഭായോഗം മുഖ്യമന്ത്രിക്ക് വിട്ടിട്ടുമുണ്ട്. അധിക സാമ്പത്തിക ബാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

അധിക വാര്‍ഷിക ബാധ്യത 243 കോടിയോളം രൂപ വരുമെന്നാണ് ധനവകുപ്പ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ഇത് 165 കോടിയോളം രൂപ മാത്രമേ വരികയുള്ളൂവെന്നാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച അനിവാര്യമാണെന്ന നിലപാടിലാണ് ധനവകുപ്പ്.

പ്ലസ് ടു ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ കോഴ്‌സ് ഉറപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. പക്ഷേ, ഈ വിഭാഗത്തില്‍പ്പെട്ട 136 അപേക്ഷകള്‍ മാത്രമേ ഇതുവരെ കിട്ടിയിട്ടുള്ളൂ.

എന്നാല്‍, എറണാകുളത്തിനും കാസര്‍കോടിനും മധ്യേയുള്ള സ്‌കൂള്‍ പട്ടികയില്‍ 400-ലേറെ സ്‌കൂളുകളാണുള്ളത്. ഈ എണ്ണം പരിമിതപ്പെടുത്തണമെന്ന നിലപാട് ധനവകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ സ്‌കൂളുകള്‍ അനുവദിക്കുന്നതിന് പകരം ബാച്ചുകള്‍ നല്‍കുന്നതിന് പ്രാമുഖ്യം നല്‍കി സാമ്പത്തിക ബാധ്യത കുറയ്ക്കണമെന്ന നിലപാടും ധനവകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. ഇക്കാര്യത്തിലും ബുധനാഴ്ച തീര്‍ച്ചയുണ്ടായേക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close