പുതിയ ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട്

splendor ismart

ഹീറോയുടെ ഏറ്റവും മികച്ചതും ഏറ്റവും വില്പനയുള്ളതുമായ ബൈക്ക്‌ ആയിരുന്നു സ്‌പ്ലെന്‍ഡര്‍. എന്നാല്‍ ഹോണ്ട പിന്മാറിയതിനു ശേഷം പഴയ ആ സ്‌പ്ലെന്‍ഡറിന്റെ ഒരു ഗുമ്മുണ്ടായിരുന്നില്ല. ഹീറോ ഇപ്പോള്‍ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കൂടുതല്‍ സ്മാര്‍ട്ടായി സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ടിലൂടെ.

സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട് ഐ3എസ് സാങ്കേതിക വിദ്യയിലുള്ള പുതിയ സ്‌പ്ലെന്‍ഡര്‍ വിപണി പിടിക്കുമെന്നാണ്‍ കമ്പനി കരുതുന്നത്. 100 സി സി വിഭാഗത്തിലെ നേതൃസ്ഥാനമാണ് പുതിയ ബൈക്കിലൂടെ ഹീറോ മോട്ടോ കോര്‍പ് ലക്ഷ്യമിടുന്നത്.

ബ്ലോക്കില്‍കുടുങ്ങിക്കിടക്കുമ്പോള്‍ ക്ലച്ചില്‍ നിന്ന് കൈയ്യെടുത്താല്‍ എന്‍ജിന്‍ തനിയെ ഓഫ് ആകുകയും ആവശ്യമുള്ള സമയത്ത് ക്ലച്ചില്‍ അമര്‍ത്തുന്നതിലൂടെ വണ്ടി സ്റ്റാര്‍ട്ടാകുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഐ3എസ്(ഐഡില്‍ സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട് സിസ്റ്റം).

എന്തായാലും ഈ സിസ്റ്റം വാഹനത്തെ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാക്കി മാറ്റും.97.2 സിസി ശേഷിയുള്ള എന്‍ജിനാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 7500 ആര്‍പിഎമ്മില്‍ 7.8 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ ഫോര്‍ സ്‌ട്രോക്ക് എന്‍ജിന് ശേഷിയുണ്ട്. 4500 ആര്‍പിഎമ്മില്‍ 8.04 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു. – See more at: http://www.asianetnews.tv/business/article/9479_Hero-Splendor-iSmart-With-i3S-Technology#sthash.UHvPt4cs.dpuf

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close