പുതിയ ഹോണ്ട ആക്ടിവ 125

honda activa125

ഹോണ്ട ആക്ടിവ 125 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. രാജ്യത്തെ സ്‌കൂട്ടര്‍ വിപണിയെ ഭരിക്കുന്ന ആക്ടിവ സ്‌കൂട്ടറിന്റെ അതേ ബ്രാന്‍ഡ് നാമത്തില്‍ വരുന്ന, കൂടുതല്‍ കരുത്തേറിയ ഈ വാഹനം ഹോണ്ടയുടെ ഉയര്‍ന്ന വിപണി പ്രതീക്ഷകളെയും പേറിയാണെത്തുന്നത്. 110സിസി സെഗ്മെന്റില്‍ ഹോണ്ട ആക്ടിവ കാഴ്ച വെക്കുന്ന അതേ പ്രകടനം 125 സിസി സെഗ്മെന്റിലും വാഹനത്തിന് പുറത്തെടുക്കാനാവും എന്നാണ് കരുതുന്നത്..

125 സിസി ശേഷിയുള്ള എച്ച്.ഇ.ടി എന്‍ജിനാണ് പുതിയ ആക്ടിവയിലുള്ളത്. 8.7 കുതിരശക്തിയും 10.12 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍. ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം.
രണ്ട് വേരിയന്റുകളാണ് ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറിനുള്ളത്. സ്റ്റാന്‍ഡേഡ്, ഡീലക്‌സ് എന്നിങ്ങനെ വി-മാറ്റിക് സിവിടി ട്രാന്‍സ്മിഷനാണ് വാഹനത്തില്‍ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. മുന്നില്‍ ടെലികോപിക് സസ്‌പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് സസ്‌പെന്‍ഷനുമാണ് ഘടിപ്പിച്ചിരിക്കുന്നത്.
260 മില്ലിമീറ്ററാണ് ഹോണ്ട ആക്ടിവ 125 സ്‌കൂട്ടറിന്റെ വീല്‍ബേസ്. ആക്ടിവ 125 സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 155 മില്ലിമീറ്ററും സീറ്റുയരം 765 മില്ലിമീറ്ററുമാണ്.
സ്റ്റാന്‍ഡേഡ് പതിപ്പില്‍ അലോയ് വീലുകള്‍ ഉണ്ടാവില്ല.  190 മില്ലിമീറ്റര്‍ ഡിസ്‌ക് ബ്രേക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ഡ്രം ബ്രേക്കിന്റെ അളവ് 130 മില്ലിമീറ്ററാണ്.
ബ്ലാക്, മെറ്റാലിക് ബ്ലൂ, പേള്‍ വൈറ്റ്, മെറ്റാലിക് സില്‍വര്‍ എന്നീ നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ലഭിക്കും.

ഹോണ്ട ആക്ടിവ വില സ്റ്റാന്‍ഡേഡ് വേരിയന്റിന് ദില്ലിയിലെ ഓണ്‍റോഡ് നിരക്ക് 57,531 രൂപയാണ്.  ഡീലക്‌സ്പതിപ്പിന് 63,645 രൂപ വിലവരും. ഓരോ സംസ്താനത്തെയും നികുതി വ്യതിയാനങ്ങള്‍ക്കനുസൃതമായി വിലവിത്യാസമുണ്ടാകും. ഹോണ്ട ആക്ടിവ 110 സിസിയുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ 8000 രൂപ മുതല്‍ 15,000 രൂപ വരെ വ്യത്യാസം കാണാം

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close