പുതുക്കിയ റെയില്‍ നിരക്കുകള്‍ നിലവില്‍ വന്നു

പുതുക്കിയ റെയില്‍ നിരക്കുകള്‍ നിലവില്‍ വന്നു. യാത്രാക്കൂലി 14.2 ശതമാനവും ചരക്ക് കൂലി 6.5 ശതമാനവുമാണ് കൂടിയത്. സബര്‍ബന്‍ ട്രെയിനുകളില്‍ 80 കിലോമീറ്റര്‍ വരെയുള്ള സെക്കന്റ് ക്ലാസ് യാത്രയ്ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകില്ല. റിസര്‍വ്വ് ചെയ്യാത്ത ടിക്കറ്റുകളിലെ നിരക്ക് വര്‍ദ്ധന ഈ മാസം 28 മുതല്‍ മാത്രമെ നിലവില്‍ വരുവെന്ന് റെയില്‍വെ അറിയിച്ചു. പ്രതിപക്ഷത്ത് നിന്നും സഖ്യകക്ഷികള്‍ക്കിടയില്‍ നിന്നുമുള്ള വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പുതുക്കിയ റെയില്‍വെ നിരക്കുകള്‍ നിലവില്‍ വന്നത്. നേരത്തെ ബുക്ക് ചെയ്തവരില്‍ നിന്നും പുതുക്കിയ നിരക്കുകള്‍ ഈടാക്കുന്നുണ്ട്. ചരക്ക് കൂലി കൂട്ടിയതിനാല്‍ സാധനങ്ങളുടെ വില വര്‍ദ്ധന ഉണ്ടാകും. സീസണ്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള റിസര്‍വ്വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കുള്ള വര്‍ദ്ധന ഈ മാസം 28 മുതല്‍ മാത്രമെ നിലവില്‍ വരൂ എന്ന് റെയില്‍വെ അറിയിച്ചു.

സബര്‍ബന്‍ തീവണ്ടികളില്‍ 80 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് പഴയ നിരക്ക് നിരക്ക് തന്നെയാണ് ഈടാക്കുന്നത്. നിരക്ക് കൂട്ടിയത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിപരീതഫലമുണ്ടാക്കുമെന്ന ആശങ്ക മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേന ബിജെപി എംപിമാര്‍ ഇന്നലെ റെയില്‍വേ മന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സബര്‍ബന്‍ ട്രെയിനിലെ ഹ്രസ്വദൂരയാത്രകള്‍ക്കുള്ള നിരക്ക് വര്‍ദ്ധന റെയിന്‍വേ പിന്‍വലിച്ചത്..നിരക്ക് വര്‍ദ്ധന ഒഴിച്ചുകൂടാന്‍ പറ്റാത്തതെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. പ്രതിദിനം 30 കോടി രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. നിരക്ക് വര്‍ദ്ധിപ്പിക്കാത്തതുമൂലം യാത്രക്കാര്‍ക്കുള്ള സബ്‌സിഡി 26,000 കോടി കവിഞ്ഞതായും റെയില്‍വെ ചൂണ്ടിക്കാട്ടുന്നു. ട്രെയിന്‍ തടയലുള്‍പ്പെടെയുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Show More

Related Articles

Close
Close