പുസ്തകം ഉള്‍ക്കാഴ്ച നല്‍കും-ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

പുനലൂര്‍: സാങ്കേതികവിദ്യ എത്രയൊക്കെ വളര്‍ന്നാലും ഉള്‍ക്കാഴ്ച നല്‍കാന്‍ പുസ്തകങ്ങളെപ്പോലെ മറ്റൊന്നിനുമാവില്ലെന്നും പുസ്തകമെന്നത് സമ്പത്താണെന്നും പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. വളരണമെങ്കില്‍ വായിക്കണമെന്നും അതിന് പുസ്തകങ്ങള്‍ കൂടിയേകഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാതൃഭൂമി പുനലൂരില്‍ ആരംഭിച്ച പുസ്തകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൃദ്ധസദനങ്ങളില്‍ പുസ്തകവായന നടപ്പാക്കിയാല്‍ അന്തേവാസികളുടെ മാനസികസംതൃപ്തി വര്‍ധിക്കുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വായനയ്ക്ക് പ്രായമില്ലെന്നും തന്റെ വീട്ടില്‍ 91 കാരിയായ അമ്മ പുസ്തകങ്ങളുടെ കൂട്ടുകാരിയാണെന്നും പുസ്തകങ്ങളെക്കുറിച്ച് തന്നോട് ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിവിന്റെ മേഖലയിലേക്ക് മനുഷ്യനെ ആനയിക്കുന്ന ഉത്സവമാണ് പുസ്തകോത്സവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനലൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ എസ്.ബിജു അധ്യക്ഷനായിരുന്നു. പത്തനാപുരം താലൂക്ക് സമാജം സെക്രട്ടറി അശോക് ബി.വിക്രമന്‍ പങ്കെടുത്തു. മാതൃഭൂമി പുനലൂര്‍ ലേഖകന്‍ ടി.രഞ്ജുലാല്‍ സ്വാഗതവും സീനിയര്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് വി.ശിവപ്രസാദ് നന്ദിയും പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി. ജങ്ഷന് സമീപമുള്ള സ്വയംവര ഹാളില്‍ അടുത്തമാസം അഞ്ചുവരെയാണ് പുസ്തകമേള. മാതൃഭൂമി ബുക്‌സിന്റെയും മലയാളത്തിലെ മറ്റ് പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങള്‍ മേളയില്‍ ലഭിക്കും. എല്ലാ പുസ്തകങ്ങള്‍ക്കും ആകര്‍ഷകമായ വിലക്കിഴിവും ഉണ്ടാകും. നോവല്‍, ചെറുകഥ, തിരക്കഥ, യാത്രാവിവരണം, ബാലസാഹിത്യം, ആധ്യാത്മിക ഗ്രന്ഥങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലെയും പുസ്തകങ്ങള്‍ക്കുപുറമെ 2014 ലെ ഇയര്‍ ബുക്ക്, പഞ്ചാംഗം തുടങ്ങി മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങളും മേളയില്‍ ലഭിക്കും. ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 7.30 വരെയാണ് മേള.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close