പൂരത്തിന് ഇന്നു കൊടിയേറും

thrissur pooram

തൃശൂര്‍ പൂരത്തിന് ഇന്നു കൊടിയേറും. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കൊപ്പം പൂരത്തില്‍ പങ്കെടുക്കുന്ന അനുബന്ധ ക്ഷേത്രങ്ങളിലും കൊടിയേറ്റം ഇന്നാണ്. അടുത്ത വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം.

തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുക. പൂജിച്ച കൊടിക്കൂറ ക്ഷേത്രം തന്ത്രിമാര്‍  ക്ഷേത്രത്തിന് പുറത്തേക്ക് നല്‍കും. കൊടിമരത്തിന്റെ പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തും. തുടര്‍ന്നു പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. രാവിലെ 11.30നു തിരുവമ്പാടിയുടെ കൊടിയേറ്റം. തുടര്‍ന്ന് ഉച്ചക്ക് ശേഷം ദേവിയെ പുറത്തേക്കെ‍ഴുന്നള്ളിക്കും. വടക്കുന്നാഥക്ഷേത്രത്തില്‍ ആറാട്ട് നടത്തി വൈകീട്ട് തിരുവമ്പാടിയിലേക്ക് മടക്കം. നടുവിലാലിലേയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും.

ഉച്ചക്ക് 11.58നും 12.10നും ഇടയിലാണ് പാറമേക്കാവിലെ കൊടിയേറ്റം. പാണികൊട്ടിനെത്തുടര്‍ന്നു പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാല്‍ പന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും.

പൂരത്തില്‍ പങ്കെടുക്കുന്ന ലാലൂര്‍, നെയ്തലക്കാവ്, പനയ്ക്കംപള്ളി, പൂക്കാട്ടിക്കര-കാരമുക്ക്, കണിമംഗലം, ചൂരക്കോട്ടുകാവ്, ചെമ്പൂക്കാവ്, അയ്യന്തോള്‍  ക്ഷേത്രങ്ങളിലും ഇതോടൊപ്പംതന്നെ കൊടിയേറും. പൂരത്തോടനുബന്ധിച്ചുള്ള പറയെടുപ്പിനും കൊടിയേറ്റത്തിന് ശേഷം തുടക്കമാകും.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close