പൃഥ്വിരാജ് സ്ത്രീ വേഷത്തില്‍

prithviraj

മലയാളത്തില്‍ വേരുരപ്പിച്ച ശേഷം തമിഴിലും ഹിന്ദിയിലും ശ്രദ്ധേയപ്രകടനങ്ങള്‍ കാഴ്ചവെച്ച പൃഥ്വിരാജ്  വീണ്ടും തമിഴകത്തേക്കെത്തുന്നു.അതും അപൂര്‍വവും ഏറെ അഭിനയസാധ്യതയുള്ളതുമായ വേഷപ്പകര്‍ച്ചയിലൂടെ. ചിത്രത്തില്‍ നായകനായും നായികയായും പൃഥ്വിയെ കാണാം.

വേദിയില്‍ സ്ത്രീയായി നിറഞ്ഞാടുന്ന സംഗീതനാടക സംഘത്തിലെ ഒരംഗം. കാവിയ തലൈവന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. 1920കളിലും മുപ്പതുകളിലും മധുരയില്‍ ഏറെ സജീവമായിരുന്ന സംഗീതനാടകസംഘങ്ങളുടെ കഥപറയുന്ന ചിത്രം വസന്തബാലന്‍ ആണ് സംവിധാനം ചെയ്യുന്നത്. സംഗീതം എ.ആര്‍ റഹ്മാന്‍.

സിനിമയില്‍ ടൈറ്റില്‍ റോളിലെത്തുന്നത് സിദ്ധാര്‍ഥ് ആണെങ്കിലും തുല്യമായ കഥാപാത്രമാണ് പൃഥ്വിയുടേത്. അരങ്ങില്‍ പുരാണ നായികയാകുമ്പോള്‍ നായകനാകുന്നത് സിദ്ധാര്‍ഥ് ആണ്. അതെ സമയം പൃഥ്വി കൃഷ്ണനാകുമ്പോള്‍ നായിക മീരയാകുന്നത് സിദ്ധാര്‍ഥ് ആണ്. രണ്ടുപേര്‍ക്കും മത്സരിച്ച് അഭിനയിക്കാനുള്ള വേഷങ്ങള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close