പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കും

petrol price

പെട്രോള്‍ വില കുറയാന്‍ സാധ്യത. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കും. പെട്രോള്‍ വില ഒന്നു മുതല്‍ രണ്ടു വരെ രൂപ കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണു നടപടി. എന്നാല്‍ തീരുവ കുറഞ്ഞാലും ഡീസല്‍ വില കുറയാന്‍ സാധ്യതയില്ല.

പൊതുബജറ്റ് അവതരണത്തിനു മുന്‍പ് വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടി ഉണ്ടാകുന്നില്ലെന്നുെ വിമര്‍ശനം ഉയര്‍ന്നിരുന്നു.അതേസമയം, ഇന്ധനവില കുറയ്ക്കുന്നതിനോടു പെട്രോളിയം മന്ത്രാലയത്തിനു യോജിപ്പില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. പെട്രോളിയം മന്ത്രാലയവും ധനമന്ത്രാലയവും കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close