പെട്രോള്‍ വരവു കുറയുന്നു; ക്ഷാമത്തിനു സാധ്യത

petrol pump

എച്ച്പിസിഎല്‍, ഐഒസി കമ്പനികളുടെ കേരളത്തിലേക്കുള്ള പെട്രോള്‍ വരവിലെ കുറവ് തുടരുന്നു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ പെട്രോളിനു ചെറിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, പമ്പുകള്‍ അടച്ചിടേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല.

കൊച്ചിയിലെ വിവിധ കമ്പനികളുടെ പ്ലാന്റുകളിലേക്കു പെട്രോള്‍ വിതരണം ചെയ്യുന്ന ഐഒസിയുടേയും എച്ച്പിസിഎല്ലിന്‍റേയും ഉത്തരേന്ത്യയിലെ രണ്ട് റിഫൈനറികള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതിനെത്തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. നിലവില്‍ കേരളത്തിലേക്ക് വരണ്ട വിഹിതത്തില്‍ 40 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ബിപിസിഎല്ലില്‍ പ്രതിസന്ധി ഉണ്ടായില്ല. പക്ഷേ, ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ നിന്നും ഐഒസി, എച്ച്പിസിഎല്‍ എന്നിവയുടെ കുറവ് പരിഹരിക്കാനുള്ള വിഹിതം നല്‍കാന്‍ കഴിയാത്തതും പ്രതിസന്ധി ഉണ്ടാക്കി.

റിഫൈനറിയും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി രണ്ടു ദിവസത്തേക്ക് അടച്ചതു കൊണ്ടാണ് മറ്റ് കമ്പനികള്‍ക്ക് പെട്രോള്‍ നല്‍കാന്‍ കഴിയാതെ വന്നത്. ഉത്തരേന്ത്യയിലെ റിഫൈനറികള്‍ ഉടന്‍ തുറക്കുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം തീരുമെന്നും ഐഒസിയുടെ കേരളത്തിലെ മാനേജ്മെന്റ് അറിയിച്ചു. വിതരണത്തിലെ അളവു കൂടുമെന്നും വിതരണം ഉടന്‍ സാധാരണനിലയിലാകുമെന്നും എച്ച്പിസിഎല്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close