പൊന്‍മുടി ഡാമിലെ ജലനിരപ്പ് 685 അടിയായി താഴ്ന്നു

പന്നിയാര്‍ പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണിയായ പൊന്‍മുടി ഡാമിലെ ജലനിരപ്പ് 685 അടിയായി താഴ്ന്നു. കഴിഞ്ഞ ഒക്ടോബര്‍ 27ന് പരമാവധി സംഭരണശേഷിയിലെത്തിയ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പിന്നീട് ദുര്‍ബലമാകുകയായിരുന്നു. ആനയിറങ്കല്‍ അണക്കെട്ടില്‍നിന്ന് വെള്ളമെത്തിച്ചാണ് പൊന്‍മുടി ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ ക്രമീകരിച്ചുനിര്‍ത്തുന്നത്. ആനയിറങ്കല്‍ തുറന്നുവിടുമ്പോള്‍ പന്നിയാര്‍ പുഴ വഴി ഒഴുകിയെത്തുന്ന വെള്ളം കുത്തുങ്കല്‍ പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനത്തിനുശേഷമാണ് പൊന്‍മുടി ഡാമിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 695.95 അടി വെള്ളം അണക്കെട്ടിലുണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close