പ്രകാശ് കാരാ‍ട്ട് ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയും

പ്രകാശ് കാരാ‍ട്ട് സിപി‌എം ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയും. ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കാരാട്ട് ഒഴിയുന്നതോടെ പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്ന ചര്‍ച്ച സിപിഎമ്മില്‍ സജീവമായി. സീതാറാം യെച്ചൂ‍രിയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും കേരളത്തിലെ നേതാക്കള്‍ക്ക് താല്പര്യമില്ല.
സംസ്ഥാനത്തെ സംഘടനാ വിഷയങ്ങളില്‍ വിഎസ് അച്യുതാനന്ദനെ സംരക്ഷിക്കുന്ന നിലപാടാണ് യെച്ചൂരിയുടേതെന്നതാണ് ഇതില്‍ പ്രധാനമായി ഇവര്‍ പറയുന്നത്. മറ്റൊരു മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍ പിളളയാണെങ്കിലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. ബംഗാള്‍ ഘടകം യെച്ചൂരി സെക്രട്ടറി ആകണമെന്ന നിലപാടുകാരാണ്. 2004ലെ തെരഞ്ഞെടുപ്പില്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി ആയപ്പോഴാണ് സിപിഎമ്മിന് ചരിത്രത്തിലെ ഉയര്‍ന്ന സീറ്റ് ലഭിച്ചത്. എന്നാല്‍ 2014ല്‍ കാരാട്ടിന്റെ കാലത്ത് തന്നെ സിപിഎമ്മിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍‌വി ഏറ്റുവാങ്ങേണ്ടിയും വന്നു.
ഡല്‍ഹിയില്‍ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി മറികടക്കാനുളള രൂപരേഖ തയ്യാറാക്കും.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close