പ്രകൃതി ഈശ്വരനാണ് – ഗിരീഷ്‌ കുമ്പോര്‍

                   aranmula53

ആറന്മുള വിമാനത്താവള വിഷയത്തില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഇനി പ്രധിഷേധങ്ങള്‍ നടക്കും.പ്രകൃതി ഈശ്വരനാണ് ഭാരതീയര്‍ പ്രകൃതിയെ ദൈവമായി കാണുന്നു അതിനെ നശിപ്പിക്കന്‍ അവര്‍ അനുവദിക്കില്ല എന്ന് വനവാസി കല്യാണാശ്രമം അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ശ്രീ ഗിരീഷ്‌കുമ്പോര്‍ (ഭോപ്പാല്‍) അഭിപ്രായപെട്ടു. വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്‍റെ അമ്പത്തിമൂന്നാം ദിവസം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യ സുരക്ഷയ്ക്കും ദേശത്തിന്‍റെ നിലനില്‍പ്പിനും വേണ്ടി നടത്തുന്ന ഈ സമരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്. പ്രകൃതി സംരക്ഷണം പ്രകൃതിയിലെ ജീവജാലങ്ങളുടെ ഉത്തരവാദിത്തം ആണ് . എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ വരദാനം ആണ്. നമ്മുടെ നാട്ടില്‍ ഇന്ന് നടക്കുന്ന പ്രകൃതി സമ്പത്ത് കൊള്ളയടിക്കുന്നതിനു കൂട്ട് നില്‍ക്കുന്നത് ഭരണാധികാരികള്‍ ആണ് . പണത്തിനു വേണ്ടി അവര്‍ കാണിക്കുന്ന ഈ പ്രകൃതി നശീകരണത്തിന്‍റെ ഫലം അനുഭവിക്കാന്‍ പോകുന്നത് സാധാരണക്കാരാണ് എന്നും അദ്ദേഹം സംസാരിച്ചു .

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഈ വികലമായ വികസനം തികച്ചും അനാവശ്യമാണെന്ന് സത്യാഗ്രഹത്തില്‍ അദ്ധ്യക്ഷതവഹിച്ച യു.എ.ഇ പ്രവാസികൂട്ടായിമ കണ്‍വീനര്‍ ശ്രീ സന്തോഷ്കുമാര്‍ അഭിപ്രായപെട്ടു. മനുഷ്യന്‍ ദൈവത്തോടു ചെയ്യുന്ന തെറ്റുകള്‍ ദൈവം ക്ഷെമിക്കും, മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന തെറ്റുകള്‍ മനുഷ്യരും ക്ഷെമിചെന്നുവരാം , എന്നാല്‍ മനുഷ്യന്‍ പ്രകൃതിയോട് ചെയ്യുന്ന തെറ്റുകള്‍ പ്രകൃതി ഒരിക്കലും ക്ഷെമിക്കില്ല. ഈ പ്രകൃതിയെ വരും തലമുറയ്ക്കായി നിലനിര്‍ത്തേണ്ടതു നമ്മുടെ കടമയാണ്. ഈ സമരം ധര്‍മ്മം സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ് അതുകൊണ്ടു തന്നെ ഈ സമരം വിജയിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

സത്യാഗ്രഹ സമരത്തില്‍ ഇന്ന് കെ.ആര്‍ പ്രതാപവര്‍മ്മ (ബി.ജെ.പി) , ബി .രാധാമണി (ബി.ജെ.പി സംസ്ഥാന സെക്രട്ടറി) , ആറന്മുള അപ്പുക്കുട്ടന്‍നായര്‍ , എസ്. ബാലകൃഷ്ണന്‍ (പ്രവാസി) , കെ എന്‍ ഗോപിനാഥപിള്ള (ഹിന്ദു ഐക്യവേദി) , കൊട്ടാരം ഉണ്ണികൃഷ്ണന്‍ (ബി.ജെ.പി ആലപ്പുഴ ജില്ലാ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു. പ്രവാസികള്‍ , പത്തനാപുരം താലൂക്ക് ആര്‍ . എസ് . എസ് പ്രവര്‍ത്തകര്‍ , അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പൈതൃക കര്‍മ്മസമതി പ്രവര്‍ത്തകര്‍ , കോമളപ്പുഴി-ഇടശ്ശേരിമല- പദ്ധതിപ്രദേശ നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

സത്യാഗ്രഹത്തില്‍ നാളെ കൊടുമണ്‍ പഞ്ചായത്ത് പൈതൃക കര്‍മ്മസമതി പ്രവര്‍ത്തകര്‍ , വൈക്കം- ഏറ്റുമാനൂര്‍ താലൂക്ക് ആര്‍ . എസ് . എസ് പ്രവര്‍ത്തകര്‍ , മാനനീയ എ. ഗോപാലകൃഷ്ണന്‍ (അഖിലഭാരത സീമ ജാഗരന്‍ മഞ്ച്) എന്നിവര്‍ പങ്കെടുക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close