പ്രതിപക്ഷ നേതൃപദവി പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി സുപ്രീംകോടതി തള്ളി. പൊതുതാത്പര്യത്തിന്റെ മറവില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ പറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഈ വിഷയത്തില്‍ ലോക്‌സഭാസ്പീക്കറുടെ റൂളിങ് കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടനയുടെ 32-ാം അനുച്ഛേദംപ്രകാരം രാഷ്ട്രീയകാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനല്ല ഇവിടെ ഇരിക്കുന്നതെന്നും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, റോഹിംഗ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കൃത്യമായ തയ്യാറെടുപ്പ് നടത്താതെ പരാതി നല്‍കിയതിന് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ എം.എല്‍. ശര്‍മയെ കോടതി ശാസിച്ചു. 1977-ലെ പ്രതിപക്ഷനേതാവിന്റെ ശമ്പളവും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ സര്‍ക്കാറിനെതിരായ പ്രതിപക്ഷ കക്ഷികളില്‍ കൂടുതല്‍ അംഗങ്ങളുള്ളതിന്റെ നേതാവിനെയാണ് പ്രതിപക്ഷനേതാവായി വിശേഷിപ്പിച്ചിട്ടുള്ളതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. അത് കണക്കിലെടുത്ത് കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവിനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിക്കണമെന്ന് ശര്‍മ ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close