പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ നേപ്പാള്‍ സന്ദര്‍ശനം ഇന്നാരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ നേപ്പാള്‍ സന്ദര്‍ശനം ഇന്നാരംഭിക്കും. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. അയല്‍രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് മോദിയുടെ നേപ്പാള്‍ സന്ദര്‍ശനം.

സത്യപ്രതിജ്ഞാചടങ്ങിന് സാര്‍ക്ക് രാഷ്ട്രതലവന്‍മാരെ ക്ഷണിച്ചപ്പോള്‍തന്നെ അയല്‍ക്കാരുമായുള്ള ബന്ദം ദൃഢമാക്കുകയായിരിക്കും വിദേശനയത്തിന്റെ ആണിക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. അധികാരമേറ്റയുടനെ ഭൂട്ടാന്‍സന്ദര്‍ശിച്ച നരേന്ദ്രമോദി നേപ്പാള്‍സന്ദര്‍ശിക്കുന്നതും ചില ലക്ഷ്യങ്ങളോടെയാണ്. കഴിഞ്ഞ കുറെകാലമായി ചൈനയോടടുപ്പം പുലര്‍ത്തുന്ന നേപ്പാളിനെ പഴയപോലെ ഇന്ത്യയുടെ അടുത്ത സുഹൃത്താക്കുക. മോദിസര്‍ക്കാര്‍അധിരമേറ്റയുടനെ 23 വര്‍ഷങ്ങള്‍ക്ക് ശേഷം മുടങ്ങിക്കിടന്ന ഇന്ത്യ നേപ്പാള്‍സംയുക്തസമിതി വിദേശകാര്യമന്ത്രിമാരുടെ അധ്യക്ഷതയില്‍യോഗം ചേര്‍ന്ന് സഹകരണം ശക്തമാക്കാന്‍തീരുമാനിച്ചിരുന്നു.

നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍കുമാര്‍കൊയ് രാളയുമായും പ്രസിഡന്റ് രാം ബാരന്‍യാദവുമായും മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും വൈദ്യുതി , സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്താനുള്ള കരാറുകളില്‍ഒപ്പിടും. മോദിയുടെ സന്ദര്‍നത്തിന് വലിയ പ്രധാന്യമാണ് നേപ്പാള്‍സര്‍ക്കാര്‍നല്‍കുന്നത്. ശനിയാഴ്ചയിലെ പൊതു അവധി ഞായറാഴ്ചയിലേക്ക് മാറ്റിയതും ഇതുകൊണ്ടു തന്നെ. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി മോദിക്ക് സഞ്ചരിക്കാന്‍ മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍വ്യാഴാഴ്ച തന്നെ വ്യോമസേനയുടെ വിമാനത്തില്‍നേപ്പാളിലെത്തിച്ചിരുന്നു. 1997ല്‍ഐ.കെ ഗുജറാളാണ് ഇതിന് മുന്‍പ് നേപ്പാള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close