പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി.

Narendra-Modi-in-UAE.
യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. യുഎഇ ഉപപ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. മറ്റ് ഉന്നതോദ്യോഗസ്ഥരും ഷെയ്ഖുമാരും ഇന്ത്യൻ സ്ഥാനപതി ടി.പി.സീതാറാം എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

പ്രധാനമന്ത്രിക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്നത് അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിലാണ്. ഗൾഫിലെ ഏറ്റവും വലുതും ലോകത്തെ പ്രധാന മുസ്ലിം പള്ളികളിലൊന്നുമായ ഷെയ്ഖ് സായിദ് വലിയ പള്ളി സന്ദർശിച്ചു.മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എെക്കാഡ് റസിഡൻഷ്യൽ സിറ്റിയിലെ മുന്നൂറോളം തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രി ലേബർ ക്യാംപ് സന്ദര്‍ശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ​

നാളെ രാവിലെ എട്ടരയ്ക്ക് ഹൈടെക്സിറ്റിയായ അബുദാബി മസ്ദർ സിറ്റി സന്ദർശിക്കും. മോദിയുടെ യുഎഇ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽ നിന്ന് 35 ലേറെ മാധ്യമപ്രവർത്തകരെത്തിയിട്ടു​ണ്ട്. യുഎഇയിൽ നിന്ന് പുറത്തിറങ്ങിയ ഇംഗ്ലീഷ്, അറബിക് ദിനപത്രങ്ങളിൽ ഇന്ന് മോദിയുടെ സന്ദർശനം വലിയ വാർത്തയാണ്. ദുബായിലെ ഷെയ്ഖ് സായിദ് റോഡിനരികിൽ മോദിയുടെ വലിയ ഹോർഡിങ്ങും സ്ഥാപിച്ചിട്ടുണ്ട്. ​34 വർഷം മുൻപ് ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close