നേപ്പാളിന്റെ വികസനത്തിന് ഇന്ത്യയുടെ സഹായം

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാളിന്റെ സമഗ്രവികസനത്തിനായി 10,000 കോടി രൂപ ഇന്ത്യ നല്‍കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനുശേഷം മോദി ഇന്ന് നേപ്പാളില്‍ നിന്ന് തിരിച്ചെത്തും. കഴിഞ്ഞദിവസം കാഠ്മണ്ഠു വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയുമായി കൂടിക്കാഴ്ച നടത്തിയ മോദി മൂന്നുകരാറുകളില്‍ ഒപ്പുവച്ചു. നേപ്പാളില്‍ അയഡിന്റെ കുറവുമൂലമുണ്ടാകുന്ന ഗോയിറ്റര്‍ രോഗം തടയാന്‍ ഇന്ത്യ അയഡിന്‍ അടങ്ങിയ ഉപ്പ് എത്തിക്കും. കലാപത്തിന്റെ പാതയില്‍ നിന്ന് സമാധാനത്തിന്റെ പാതയിലെത്തിയ നേപ്പാളിന് എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി നേപ്പാള്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യയില്‍ പഠിക്കുന്ന നേപ്പാളീ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. ഇന്ത്യയുടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നേപ്പാളിന് കഴിയും. എന്നാല്‍ നേപ്പാളില്‍ നിന്ന് സൗജന്യമായി വൈദ്യുതി വേണ്ടെന്നും മോദി പറഞ്ഞു. പ്രസിദ്ധമായ പശുപതിനാഥ് ക്ഷേത്രം മോദി ഇന്ന് സന്ദര്‍ശിക്കും. നേപ്പാളിലെ രാഷ്ട്രീയ നേതാക്കളുമായും വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. നേപ്പാള്‍ പ്രസിഡന്റ് രാംബാരണ്‍ യാദവുമായുള്ള മോദിയുടെ കൂടിക്കാഴ്ചയും ഇന്നാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close