പ്രവര്‍ത്തനാനുമതി

bar

ലൈസന്‍സ് പുതുക്കാന്‍ കഴിയാത്ത ബാറുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. മദ്യനയം പുതുക്കി നിശ്ചയിക്കാന്‍ കഴിയാത്തതിനാല്‍ തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ബാറുകള്‍ അടക്കേണ്ടിവരുമെന്ന സാഹചര്യം ഇതോടെ ഒഴിവായി. ബിവറേജസ് ഔട്‌ലറ്റുകള്‍ക്ക് നല്‍കിയ അനുമതി ബാറുകള്‍ക്കും ബാധകമാണെന്ന് കമ്മീഷന്‍ നികുതി വകുപ്പിനെ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്.
നിലവിലുള്ള മദ്യനയം പ്രകാരമാണ് മാര്‍ച്ച് 31 വരെ ലൈസന്‍സ് നല്‍കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രമേയുള്ളൂ. എന്നാല്‍ മദ്യനയം സര്‍ക്കാര്‍ പുതുക്കിയില്ല. ബാര്‍ ലൈസന്‍സുകളും പുതുക്കാന്‍ കഴിഞ്ഞില്ല. ലൈസന്‍സ് പുതുക്കാത്തതിനാല്‍ മാര്‍ച്ച് 31 നുശേഷം ഹോട്ടലുകള്‍ക്ക് ബാറുകളിലൂടെ മദ്യം വില്‍ക്കാന്‍ കഴിയില്ലായിരുന്നു

നിലവാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 400 ല്‍പ്പരം ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നു. എന്നാല്‍ തീരുമാനം നീട്ടികൊണ്ടുപോയതാണ് പ്രശ്‌നമായത്. തിരഞ്ഞെടുപ്പ് കാലത്ത് നയപരമായ തീരുമാനം എടുക്കാന്‍ കഴിയില്ല. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും ഇക്കാരണത്താല്‍ തീരുമാനമെടുത്തില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close