പ്രിയങ്ക ഗാന്ധിയ്ക്ക് ടിവി റേറ്റിങ് കൂട്ടാനേ കഴിയൂ:അമിത് ഷാ

amit shah priyanka

അമ്മയ്ക്കും സഹോദരനും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പ്രിയങ്കാ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി ബി ജെ പി ജനറല്‍ സെക്രട്ടറി അമിത് ഷ. പ്രിയങ്കാ ഗാന്ധിയ്ക്ക് കോണ്‍ഗ്രസിന്റെ ടിവി റേറ്റിങ് കൂട്ടാന്‍ കഴിയുമെന്നല്ലാതെ പാര്‍ട്ടിയ്ക്ക് ഒരു ഗുണവും ചെയ്യാന്‍ കഴിയില്ലെന്ന് അമിത് ഷ പറഞ്ഞു. പ്രിയങ്കയുടെ ഈ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന്റെ ടിവി റേറ്റിങ് കൂട്ടും. ഒരിക്കലും അത് വോട്ടിന് ഗുണം ചെയ്യില്ലെന്നു പറഞ്ഞ അമിത് ഷാ താന്‍ പ്രിയങ്കയെ ഒരു ടെലിവിഷന്‍ താരമായല്ല ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി. ഐബിഎന്‍18 നെറ്റ് വര്‍ക്കിന് അനുവദിച്ച അഭമുഖത്തില്‍ സംസാരിക്കവെയാണ് ബി ജെ പി നേതാവ് പ്രിയങ്കാ ഗാന്ധിയ്‌ക്കെതിരെ തിരിഞ്ഞത്.
അമ്മയ്ക്കും സഹോദരനും വേണ്ടി പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഞങ്ങളുടേതായ രീതിയിലും അവര്‍ അവരുടേതായ രീതിയിലുമാണ് യുദ്ധം ചെയ്യുന്നത് – അമിത് ഷാ പറഞ്ഞു. അമേഠി കോണ്‍ഗ്രസിന് പിതൃസ്വത്തായി ലഭിച്ചതാണെന്നതില്‍ ഒരു സംശയവുമില്ല. പക്ഷെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലൂടെ അതില്‍ നിന്നൊരു മാറ്റം ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ബി ജെ പി ഇവിടെ വിജയ്ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത മത്സരമാണ് അമേഠിയിലെന്ന് അമിത് ഷാ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close