പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ പിയ ബാജ്‌പേയ് വീണ്ടും മലയാളത്തില്‍

തെന്നിന്ത്യയില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെ തിളങ്ങിയ പിയ ബാജ്‌പേയ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും എന്ന സിനിമയിലൂടേയാണ് താരത്തിന്റെ വരവ്. ബ്ലോഗിലൂടെ പിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സിലൂടെയാണ് പിയ ആദ്യം മലയാളസിനിമയില്‍ മുഖംകാണിച്ചത്.

ജയസൂര്യയും, ഇന്നസെന്റും നെടുമുടി വേണുവുമാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. ഇപ്പോള്‍ ലക്ഷ്മി രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം നെരുങ്ങി വാ മുത്തമിടത്തെയിലും കേള്‍വി എന്ന മലയാളം സിനിമയിലും എക്‌സ് എന്ന ഇംഗ്ലീഷ് സിനിമയിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പിയ.

കാരൈക്കുടിയില്‍ സപ്തംബര്‍ ഒന്നിന് ആമയും മുയലും ചിത്രീകരണം ആരംഭിക്കും. ദിവാകറാണ് ഛായാഗ്രഹണം. ക്രിസ്മസ് റിലീസായാണ് ചിത്രം നിശ്ചയിച്ചിരിക്കുന്നത്. ഫുള്‍ ഹൗസ് എന്റര്‍ടൈന്റ്‌മെന്റിന്റെ ബാനറില്‍ ജൈസണ്‍ പുളിക്കൂട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.ജി ശ്രീകുമാറാണ് സംഗീതം ഒരുക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close