പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബെല്‍ജിയം
ആദ്യ മത്സരത്തില്‍ അല്‍ജീരിയയെ 2-1ന് മറികടന്ന ബെല്‍ജിയം രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്ന് കളത്തില്‍. റഷ്യയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. മാരക്കാനയില്‍ രാത്രി 9.30നാണ് മത്സരം. ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് പ്രവചിച്ചിരുന്ന ബെല്‍ജിയം അത്ര മികച്ച കളിയായിരുന്നില്ല ആദ്യ മത്സരത്തില്‍ പുറത്തെടുത്തത്. ഒരുഗോളിന് പിന്നിട്ട് നിന്ന് ശേഷം പകരക്കാര്‍ നേടിയ രണ്ട് ഗോളിനാണ് ടീം രക്ഷപ്പെട്ടത്. ദക്ഷിണ കൊറിയയുമായുള്ള ആദ്യ മത്സരത്തില്‍ സമനില സമ്മതിച്ച റഷ്യക്ക് ആദ്യ വിജയമാണ് ലക്ഷ്യം. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയയും അല്‍ജീരിയയും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ റഷ്യയെ തളച്ച കൊറിയ ടൂര്‍ണമെന്റിലെ ആദ്യ ഏഷ്യന്‍ ജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.