പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് കൊളംബിയയും ഐവറികോസ്റ്റും

colambian fan

ആരാധകരുടെ പ്രതീക്ഷ കാക്കുന്നതായിരുന്നു ആദ്യ മത്സരത്തില്‍ കൊളംബിയയുടെ പ്രകടനം. ഐവറി കോസ്റ്റിനെ നേരിടുമ്പോള്‍ ഗ്രീസിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് തുടങ്ങിയ കൊളംബിയയുടെ പ്രധാന പ്രശ്നം പരിക്കാണ്. ഫാല്‍ക്കാവോയുടെ അഭാവത്തിന് പിന്നാലെ മറ്റൊരു സ്ട്രൈക്കറായ കാര്‍ളോസ് ബക്കയും പരിക്കിന്റെ പിടിയിലാണ്. ആദ്യ മത്സരത്തില്‍ നിറഞ്ഞ് കളിച്ച ജെയിംസ് റോഡ്രിഗസ് തന്നെയാകും ഇന്നും കൊളംബിയയുടെ തുറുപ്പ് ചീട്ട് ജപ്പാനെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം 2 ഗോള്‍ തിരിച്ചടിച്ചാണ് ഐവറി കോസ്റ്റ് വിലപ്പെട്ട മൂന്ന് പോയിന്റ് നേടിയത്. ആഫ്രിക്കക്കാരുടെ ഈ പോരാട്ട വീര്യം തന്നെയാകും കൊളംബിയയുടെ പ്രധാന വെല്ലുവിളി. മുന്നേറ്റ നിരയില്‍ ദ്രോഗ്ബെ ഇത്തവണയും ആദ്യ ഇലവനിലുണ്ടായേക്കില്ല.

ലീഡ് നേടിയിട്ടും ആദ്യ മത്സരം തോറ്റതിന്റെ നിരാശയിലാണ് ഏഷ്യന്‍ കരുത്തരായ ജപ്പാന്‍ ഗ്രീസിനെ നേരിടുന്നത്. ഗ്രൂപ്പില്‍ നിന്നും പ്രീ ക്വാര്‍ട്ടര്‍ കാണണമെങ്കില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. ഷിര്‍ജി കഗാവ, കെസുകി ഹോണ്ട എന്നിവരടങ്ങുന്ന മുന്നേറ്റ നിരയാണ് ജപ്പാന്റെ കരുത്ത്. എന്നാല്‍ കൊളംബിയക്കെതിരെ പൊളിഞ്ഞ പ്രതിരോധ നിര തന്നെയാണ് ഗ്രീസുകാരുടെ പ്രധാന പ്രശ്നം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close