പ്രൊഫ.ടി.ജെ ജോസഫിനെ തിരിച്ചെടുക്കുന്നു

tj joseph

ചോദ്യേപ്പപ്പര്‍ വിവാദത്തെ തുടര്‍ന്ന് പിരിച്ചുവിട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ.ടി.ജെ ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചു. നടപടി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണെന്നും റിട്ടയര്‍മെന്റിനു മുമ്പായി ജോലിയില്‍ പുനഃപ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായും ശനിയാഴ്ച രാത്രി കോതമംഗലം രൂപത അറിയിച്ചു. 28ന് ജോലിയില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ച് 31നാണ് ഇദ്ദേഹം വിരമിക്കുന്നത്.

തിങ്കളാഴ്ച രാവിലെ കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിലിെന നേരിട്ട് കാണാന്‍ പ്രൊഫസര്‍ ടി.ജെ. ജോസഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദആരോപിച്ച് 2010ജൂലായ് നാലിനാണ് മതതീവ്രവാദികള്‍ പ്രെഫസറുടെ കൈപ്പത്തി വെട്ടിമാറ്റിയത്. തുടര്‍ന്ന് സപ്തംബര്‍ ഒന്നിന് ഇദ്ദേഹത്തെ ന്യൂമാന്‍ കോളേജില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രൊഫസര്‍ ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും ജോലിയില്‍ തിരികെ എടുക്കാന്‍ സഭ ഇതുവരെ തയ്യാറായിരുന്നില്ല.

ഇദ്ദേഹത്തിന്റെ ഭാര്യ സലോമി കഴിഞ്ഞ ബുധനാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രൊഫസറെ ജോലിയില്‍ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ജോലിയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഇതു കാണാന്‍ സലോമി ഒപ്പമില്ലെന്നുള്ള സങ്കടം മാത്രമേയുള്ളുവെന്നും പ്രൊഫ. ജോസഫ് പ്രതികരിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close