പ്രേമചന്ദ്രന് പറ്റിയ പദമാണ് ഉപയോഗിച്ചതെന്ന് പിണറായി

pinarayi vijayan

പ്രേമചന്ദ്രന് പറ്റിയ പദമാണ് താന്‍ ഉപയോഗിച്ചതെന്ന് പിണറായി . ഇതുകൊണ്ട് സിപിഎമ്മിന് കോട്ടമുണ്ടായതായി കരുതുന്നില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരനാറി പ്രയോഗത്തെപ്പറ്റി പരാമര്‍ശിക്കുകയായിരുന്നു പിണറായി.

എം എ ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം തീരുമാനിച്ചിട്ടില്ലെന്നും കൊല്ലത്ത് ആര്‍എസ്പിയുടെ മുന്നണിമാറ്റം മാത്രമാണോ പരാജയകാരണമെന്ന് പരിശോധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രായോഗികതയെക്കാള്‍ ധാര്‍മ്മിക പക്ഷത്താണ് നില്‍ക്കേണ്ടതെന്നാണ് ബേബി പറഞ്ഞതെന്നും സിപിഎം അങ്ങിനെ കരുതുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

വടകരയില്‍ ആര്‍എംപിയുടെ വോട്ട് യുഡിഎഫിന് മറിഞ്ഞിട്ടുണ്ടെന്നതില്‍ സംശയമില്ലെന്നും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നേതൃത്വം നേരിട്ടാവും അന്വേഷിക്കുമെന്ന് പിണറായി വിശദീകരിച്ചു.

ചാലക്കുടിയില്‍ ഇന്നസെന്റിന് നല്ല പിന്തുണ കിട്ടിയെന്നും പിണറായി പറഞ്ഞു. തൃശ്ശൂരില്‍ കോണ്‍ഗ്രസും കത്തോലിക്ക സഭയും തമ്മിലുളള പ്രശ്‌നം എല്‍ഡിഎഫിന്
ഗുണമായെന്നും പിണറായി വിശദീകരിച്ചു. എല്ലാ പ്രദേശത്തും മതന്യൂനപക്ഷങ്ങളുടെ പിന്തുണ എല്‍ഡിഎഫിന് കിട്ടിയില്ലെന്നും ആര്‍എസ്പിയുടെ കാലുമാറ്റം ഒഴിച്ചുനിര്‍ത്തിയാല്‍
ഇടതുപക്ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കൊല്ലത്ത് സിപിഎമ്മും, സിപിഐയും നല്ല നിലയ്ക്ക് യോജിച്ചു പ്രവര്‍ത്തിച്ചുവെന്നും പിണറായി പറഞ്ഞു.

കൂടുതല്‍ സീറ്റുകളില്‍ ജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പക്ഷേ എല്‍ഡിഎഫിന്റെ രാഷ്ട്രീയത്തോട് മാധ്യമങ്ങള്‍ മുഖം തിരിച്ചു നിന്നതായും തെരഞ്ഞെടുപ്പില്‍
പല മാധ്യമങ്ങളും യുഡിഎഫിനെ സഹായിക്കുന്ന നിലപാട് എടുത്തുവെന്നും മോദിയെ തടയാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതായും
പിണറായി വിജയന്‍ ആരോപിച്ചു .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close