പ്ലസ്ടു അധിക ബാച്ച്; വിദ്യാഭ്യാസ വകുപ്പിന് എതിര്‍പ്പ്‌

പുതിയ പ്ലസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നതില്‍ വിദ്യാഭ്യാസവകുപ്പിന് എതിര്‍പ്പ്. ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും അറിയിച്ചു. കുറഞ്ഞത് 25 കുട്ടികളെങ്കിലും ഇല്ലാത്ത ഇടങ്ങളില്‍ ബാച്ചുകള്‍ നല്‍കരുതെന്നും പുതിയ ബാച്ചുകള്‍ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

അതേസമയം, പ്ലസ് ടുവിന് അധികബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉപസമിതിക്ക് ഇതുവരെ ഏകാഭിപ്രായത്തില്‍ എത്തിച്ചേരാനായിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് മാധ്യമങ്ങളോടു പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അബ്ദുറബ്ബ് പറഞ്ഞു. ഇന്നത്തെ ഉപസമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close