പ്ലസ് ടു അധികബാച്ച്: ഒരു സ്‌കൂളിലെ പ്രവേശനത്തിന് സ്റ്റേ

പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഒരു സ്‌കൂളിലെ പ്രവേശനത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചു. അങ്കമാലി തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ സ്‌കൂളിലെ പ്രവേശനത്തിനാണ് സ്റ്റേ. തുറവൂരിലെതന്നെ സെന്റ് ജോസഫ് സ്‌കൂള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്റെ ഉത്തരവ്.

കോര്‍പ്പറേറ്റ് മാനേജുമെന്റിന് കീഴിലുള്ള ഹര്‍ജിക്കാരുടെ സ്‌കൂളിനെ ഒഴിവാക്കി വ്യക്തിഗത മാനേജുമെന്റിന് കീഴിലുള്ള ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും അത് മറികടന്നതായും ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു. തങ്ങളുടെ സ്‌കൂളിന് പ്ലസ് ടു അനുവദിക്കണമെന്ന ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ അവഗണിച്ചാണ് തുറവൂര്‍ സ്‌കൂളിന് മന്ത്രിസഭ ഉപസമിതി പ്ലസ് ടു അനുവദിച്ചതെന്ന് സെന്റ് ജോസഫ് കോടതിയില്‍ വാദിച്ചു. ഇതെതുടര്‍ന്ന് രണ്ട് സ്‌കൂളുകളും നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

പ്ലസ് ടു അധികബാച്ചുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്നത് എങ്ങനെയാണെന്നും ഹൈക്കോടതി ആരാഞ്ഞു.

സംസ്ഥാനത്ത് ഈ വര്‍ഷം 700 ഹയര്‍ സെക്കന്‍ഡറി ബാച്ചുകൂടി അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close