പ്ലസ് ടു വിഷയം; ഉത്തരവാദിത്തം തനിക്കും മന്ത്രിസഭയ്ക്കും: മുഖ്യമന്ത്രി

പ്ലസ് ടു വിഷയത്തില്‍ ഉത്തരവാദിത്തം തനിക്കും മന്ത്രിസഭയ്ക്കുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ ഏതന്വേഷണത്തിനും തയ്യാറാണ്. പോരായ്മകളുണ്ടെങ്കില്‍ തിരുത്തും. ഉത്തരവാദിത്തം ഒരു മന്ത്രിയുടെയും തലയില്‍ കെട്ടിവെക്കില്ലെന്നും ഉമ്മന്‍ചാണ്ടി തൃശൂരില്‍ പറഞ്ഞു. ഇപ്പോഴുളള വിവാദങ്ങള്‍ അനാവശ്യമാണ്. പ്രശ്‌നം എന്താണെന്ന് കൃത്യമായി ആരും പറയുന്നില്ല. ജനോപകാരപ്രദമായ തീരുമാനം അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അശാസ്ത്രീയമായി പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചെന്നാരോപിച്ച് ഒരു വിഭാഗം അധ്യാപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അശാസ്ത്രീയമായി പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചത് തങ്ങളുടെ തൊഴില്‍ സുരക്ഷക്ക് ഭീഷണിയാകുന്നതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ പുതിയതായ പ്ലസ്ടു അനുവദിച്ച സര്‍ക്കാര്‍ നടപടി തങ്ങളുടെ തൊഴില്‍ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്ന് ആരോപിച്ചാണ് സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close