പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കുന്ന വിഷയത്തില്‍ തീരുമാനമായില്ല

സംസ്ഥാനത്ത് കൂടുതല്‍ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമാകാതെ പിരിഞ്ഞു. നാളെ വീണ്ടും യോഗം ചേരും. വിഷയത്തില്‍ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ധനവകുപ്പിനോട് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പ്ലസ്ടുവിന് അധിക ബാച്ച് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിസഭാ യോഗം ചേര്‍ന്നത്. 148 പഞ്ചായത്തുകളില്‍ പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അധിക ബാച്ച് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിലായിരുന്നു നടപടി. പുതിയ ഉത്തരവ് പ്രകാരം ഒരു ബാച്ചില്‍ 50 സീറ്റായിരുന്നത് 60 ആകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close