പ്ലസ് വണ്‍: എന്‍എസ്എസ് പിന്മാറി

നായര്‍ സര്‍വീസ് സൊസൈറ്റിക്ക് അനുവദിച്ച പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും അധിക ബാച്ചുകളിലും ഈ വര്‍ഷം പ്രവേശനം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പുതുതായി അനുവദിച്ച സ്‌കൂളുകളിലും ബാച്ചുകളിലുംനേരായ മാര്‍ഗത്തില്‍ കുട്ടികളെ ലഭിക്കുക പ്രയാസമായതുകൊണ്ടാണു തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്‍എസ്എസിന്റെ നാലു ഹൈസ്‌കൂളുകളില്‍ പുതുതായി ഹയര്‍ സെക്കന്‍ഡറിയും ഒന്‍പതു സ്‌കൂളുകളില്‍ പുതിയ ബാച്ചുമാണ് അനുവദിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചു വ്യക്തമായ ഉത്തരവ് മുന്‍കൂട്ടി നല്‍കുകയും അപ്പോഴത്തെ സാഹചര്യം അനുകൂലമാവുകയും ചെയ്താല്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

നിലവില്‍ ഹയര്‍ സെക്കന്‍ഡറിയുള്ള സ്‌കൂളുകളില്‍ 11-ാം ക്ലാസ് പ്രവേശനം ഏതാണ്ടു പൂര്‍ത്തിയായിക്കഴിഞ്ഞു. പല സക്കഥലങ്ങളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായാണു വിവരം. പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറിയുടെ ഒരു ബാച്ചില്‍ കുറഞ്ഞതു 40 കുട്ടികളെങ്കിലും വേണമെന്നാണു വ്യവസ്ഥ. മറ്റു വിദ്യാലയങ്ങളില്‍ ഇതിനകം പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ വിദ്യാര്‍ഥികളെ അവിടെ നിന്നു മാറ്റി പുതിയ സ്‌കൂളുകളില്‍ എത്തിച്ചാല്‍ മാത്രമേ ഈ സീറ്റുകള്‍ നിറയ്ക്കാന്‍ കഴിയൂ.

ഇത്തരം അടര്‍ത്തിയെടുക്കലും അതിനുവേണ്ടിയുള്ള വിലപേശലും സംസക്കഥാനത്ത് ആകമാനം അസന്തുലിതാവസക്കഥ സൃഷ്ടിക്കുകയും നിലവിലുള്ള സക്കകൂളുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. എണ്ണം തികയ്ക്കാനുള്ള മല്‍സരം അഴിമതിക്കും ദുഷ്‌പേരിനും ഇടയാക്കും – സുകുമാരന്‍ നായര്‍ പറഞ്ഞു. പുതിയ സക്കകൂളുകളിലും ബാച്ചുകളിലും ആവശ്യമായ അധ്യാപക തസ്തികകള്‍ ദിവസവേതന അടിസക്കഥാനത്തില്‍ നികത്താനാണു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഗസക്കറ്റ് അധ്യാപകരുടെ ശമ്പളത്തെപ്പറ്റിയും നിയമനരീതിയെപ്പറ്റിയും നിര്‍ദേശമൊന്നും നല്‍കിയിട്ടുമില്ല.

സാധാരണഗതിയില്‍ അപേക്ഷ ക്ഷണിച്ച്, ഇന്റര്‍വ്യു നടത്തി, പട്ടിക തയാറാക്കി വേണം താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍. അതിനു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നിന്നുള്ള പരിശോധനയ്ക്കുശേഷം തസ്തികനിര്‍ണയം നടത്തണം. ഇതിനു വലിയ കാലതാമസമുണ്ടാകും. ഫലത്തില്‍ അധ്യാപകരില്ലാതെ അധ്യയനം മുടങ്ങുന്ന സ്ഥിതിയുണ്ടാകും.

മറിച്ച്, പ്രിന്‍സിപ്പല്‍ നേരിട്ടു ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാര്‍ ആ അധ്യാപകര്‍ക്കു ശമ്പളം നല്‍കുകയുമില്ല. ഇക്കാര്യങ്ങളെല്ലാം താളപ്പിഴകളിലേക്കു ചെന്നെത്തുമെന്നാണു മുന്‍കാല അനുഭവങ്ങളില്‍നിന്നു മനസ്സിലായിട്ടുള്ളത്.

ബാച്ച് അനുവദിച്ച് ഉത്തരവ് ഇറക്കിയപ്പോള്‍ തന്നെ സര്‍ക്കാരിന് അധ്യാപക നിയമനക്കാര്യത്തിലും തീരുമാനമെടുത്ത് അറിയിക്കാമായിരുന്നു – സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close